Breaking News

ലഹരിക്കാരെ തുറങ്കലിലടക്കാൻ മാത്രമുള്ളതല്ല, സമൂഹത്തെ ഉണർത്താൻ കൂടിയുള്ളതാണ് "ഓപ്പറേഷൻ തൂഫാൻ''.-അസി: എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് പി.

മൊഗ്രാൽ : സമൂഹത്തെ ഒന്നടങ്കം നശിപ്പിക്കുന്ന ലഹരിക്കാരെ പിടിച്ച് കെട്ടുന്നതിലുപരി സമൂഹത്തെ ഇതുവഴി ബോധവൽക്കരിക്കുക  കൂടിയാണ് "ഓപ്പറേഷൻ തൂഫാനി''ലൂടെ ലക്ഷ്യമിടുന്നതെന്ന് അസി:എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് പി.മൊഗ്രാലിൽ ദേശീയവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനത്തിൽ "ഓപ്പറേഷൻ തൂഫാനിനോടൊപ്പം''എന്ന പരിപാടിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ലഹരിക്കെതിരായ പോരാട്ടം പോലീസിന്റെയും, എക്സൈസിന്റെയും മാത്രം ഉത്തരവാദിത്വമാണെന്ന തെറ്റായ ധാരണകളിൽ നിന്ന് സമൂഹത്തെ ഉണർത്തുക എന്നത് കൂടിയാണ് ഇത്തരം പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്.ഇന്ന് സമൂഹം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തുകളിൽ ഒന്നാണ് ലഹരി ഉപയോഗവും, വിൽപ്പനയും.ഇത് എംഡി എംഎ യിൽ ഒതുങ്ങുന്നതല്ല.മദ്യം, മയക്കുമരുന്ന്,പുകയില തുടങ്ങിയ ഉപയോഗം സമൂഹ പുരോഗതിക്കും, കുടുംബത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുന്നു. കൊലപാതകങ്ങളും,കുറ്റകൃത്യങ്ങളും ഏറിവരുന്നു,ഇതിൽ വിദ്യാർത്ഥി സമൂഹവും അടിമകളാകുന്നു. ഇതിനെതിരെയുള്ള ബോധവൽക്കരണത്തിന് സന്നദ്ധ സംഘടനകൾക്കുള്ള പങ്ക് വലുതാണെന്നും അസി:എക്സൈസ് കമ്മീഷണർ  അൻവർ സാദത്ത് പി പറഞ്ഞു. ചടങ്ങിൽ ദേശീയവേദി പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

യോഗത്തിൽ ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ടൈൽസ് സ്വാഗതം പറഞ്ഞു.നാസർ മൊഗ്രാൽ,സയ്യിദ് ഹാദി തങ്ങൾ,ഹമീദ് കാവിൽ,എം എ അബ്ദുറഹ്മാൻ സുർത്തിമുല്ല,എംപി അബ്ദുൽ ഖാദർ, മുഹമ്മദ് ഇജാസ് പി പി, വിജയകുമാർ,കെ പി മുഹമ്മദ് സ്മാർട്ട്,ബി എ മുഹമ്മദ് കുഞ്ഞി, അഷ്റഫ് സാഹിബ്, ഗൾഫ് പ്രതിനിധി പി വി അൻവർ  എന്നിവർ ആശംസകൾ നേരുന്നു.

 പരിപാടിക്ക്  എം.എം മൂസ,എം എം റഹ്മാൻ, എംജിഎ റഹ്മാൻ, എം എസ് മുഹമ്മദ് കുഞ്ഞി,ടി കെ ജാഫർ,മുഹമ്മദ് അബ്ക്കോ,എച്ച് എം അബ്ദുൽ കരീം,അബ്ദുല്ല കുഞ്ഞി കോട്ടക്കുന്ന്,അബ്ദുല്ല കുഞ്ഞി നട്പ്പളം,റിയാസ് കരീം,ടി എ ജലാൽ,അഷ്റഫ് പെർവാഡ്,കെ മുഹമ്മദ് കുഞ്ഞി നാങ്കി,അനീസ് കോട്ട,എം എ ശരീഫ് ഹുബ്ലി,അബ്ദുൽ റഹ്മാൻ,ഹസ്സൻ ലോൻഡ്രി,ഖാലിദ് നാങ്കി,മുഹമ്മദ് കിത്തി എന്നിവർ നേതൃത്വം നൽകി.ട്രഷറർ എം എ അബൂബക്കർ സിദ്ദീഖ് നന്ദി പറഞ്ഞു.

ഫോട്ടോ:മൊഗ്രാൽ ദേശീയവേദി ലഹരി വിരുദ്ധ ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അസി:എക്സൈസ് കമ്മീഷണർ അൻവർ സാദത്ത് പി വിഷയാവതരണം നടത്തി സംസാരിക്കുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments