Breaking News

*സമസ്ത പിളര്‍പ്പില്‍ വിതുമ്പി കാന്തപുരം; പിന്തുണച്ച് ഹമീദ് ഫൈസി അമ്പലക്കടവ്*

കോഴിക്കോട് : സമസ്ത പിളര്‍പ്പില്‍ പൊതുവേദിയില്‍ വിതുമ്പി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍. സുന്നി വിഭാഗത്തിലുണ്ടായ പിളര്‍പ്പില്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതിനിടെയാണ് ഇ കെ അബൂബക്കര്‍ മുസ് ലിയാരുടെ പേരെടുത്ത് പറഞ്ഞ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ വിതുമ്പിയത്. സമസ്ത ഇ കെ വിഭാഗം നേതാവ് ഹമീദ് ഫൈസി അമ്പലക്കടവ് ഇതിന് പിന്തുണയുമായി രംഗത്തെത്തി. സുന്നി ഐക്യത്തിന് പുതിയ കാല്‍വയ്പ്പായി ഇത്തരം നീക്കങ്ങള്‍ മാറിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു. ഞങ്ങള്‍ രണ്ടുപേരും അകന്നു പോയാല്‍ മാത്രമേ ബിദ്അത്ത് കാര്‍ക്ക് ഇവിടെ കടന്നുവരാന്‍ കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കിയ ചിലരാണ് ഞങ്ങളെ തമ്മില്‍ അകറ്റിയതെന്ന് ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ് ലിയാരെ കുറിച്ച് വിതുമ്പിക്കൊണ്ടാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ ഇപ്രകാരം പറഞ്ഞത്.  മൂന്നുവര്‍ഷം മുന്‍പ് ഇരുവിഭാഗവും നിശ്ചയിച്ച നാല് വീതം പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ന് ഈ കാണുന്ന സൗഹൃദം സ്ഥാപിക്കപ്പെട്ടത്. ഉത്തര കേരളത്തിലെ സമുന്നതനായ ഒരു സയ്യിദിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗത്തിനുമിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നു എന്നത് ശുഭസൂചകമാണെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു. ഈ ഭിന്നിപ്പ് മത നവീകരണ വാദികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്ദേശം നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു വിനീതന്‍ എന്ന നിലയില്‍പറയാന്‍ കഴിയും. ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസ്സം ചിലരുടെ ഇടപെടലുകളാണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമക്ക് നീണ്ട അഞ്ച് പതിറ്റാണ്ട് കാലം അജയ്യമായ നേതൃത്വം നല്‍കിയ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ് ലിയാരെയും തന്നെയും ഉദ്ദേശിച്ചു കൊണ്ടാണ് ബഹു: കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ വിതുമ്പിക്കൊണ്ട് ഇപ്രകാരം പറഞ്ഞതെന്ന് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ഫേസ്ബുക്കില്‍ കുറിച്ചു അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിന്റെ ഫേസ്ബുക്ക് കുറിപ്പ് 'ഞങ്ങള്‍ രണ്ടുപേരും അകന്നു പോയാല്‍ മാത്രമേ ബിദ്അത്ത് (മതനവീകരണവാദികള്‍) കാര്‍ക്ക് ഇവിടെ കടന്നുവരാന്‍ കഴിയുകയുള്ളൂ എന്ന് മനസ്സിലാക്കിയ ചിലരാണ് ഞങ്ങളെ തമ്മില്‍ അകറ്റിയത് ' സമസ്തകേരള ജംഇയ്യത്തുല്‍ ഉലമക്ക് നീണ്ട 5 പതിറ്റാണ്ട് കാലം അജയ്യമായ നേതൃത്വം നല്‍കിയ ശംസുല്‍ ഉലമ ഇ കെ അബൂബക്ര് മുസ്ലിയാരെയും തന്നെയും ഉദ്ദേശിച്ചു കൊണ്ടാണ് ബഹു :കാന്തപുരം എ.പി അബൂബക്ര് മുസ്ലിയാര്‍ വിതുമ്പിക്കൊണ്ട് ഇപ്രകാരം പറഞ്ഞത്

. ഈ ഭിന്നിപ്പ് മത നവീകരണ വാദികള്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്ദേശം നാല് പതിറ്റാണ്ട് കാലം സമസ്തയുടെ പോഷക സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവര്‍ത്തിച്ച ഒരു വിനീതന്‍ എന്ന നിലയില്‍പറയാന്‍ കഴിയും. ഇപ്പോഴും ഒരുമിച്ചു പോകുന്നതിന് വിഘാതമായി നില്‍ക്കുന്ന പ്രധാന തടസ്സം ചിലരുടെ ഇടപെടലുകള്‍ ആണെന്ന് അനുഭവത്തില്‍ ബോധ്യപ്പെട്ടതാണ്.  മൂന്നുവര്‍ഷം മുമ്പ് ഇരുവിഭാഗവും നിശ്ചയിച്ച നാല് വീതം പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഇന്ന് ഈ കാണുന്ന സൗഹൃദം സ്ഥാപിക്കപ്പെട്ടത്. ഉത്തര കേരളത്തിലെ സമുന്നതനായ ഒരു സയ്യിദിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗത്തിനുമിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടര്‍ന്നുവരുന്നു എന്നത് ശുഭസൂചകമാണ്. സുന്നി ആദര്‍ശം സംരക്ഷിക്കുകയും മതനവീകരണ വാദികളെ നിയമാനുസരണം തടയുകയും ചെയ്യുക എന്ന സമസ്ത ഭരണഘടനയുടെ അടിസ്ഥാന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിന് സുന്നി സംഘടനകളുടെ ഏകീകരണവും സൗഹൃദവും ഏറെ അനിവാര്യമാണ്. ദയാനിധിയായ നാഥന്‍ അവന്‍ ഇഷ്ടപ്പെടുന്ന ഐക്യത്തിനും സൗഹൃദത്തിനും സുന്നികളുടെ കെട്ടുറപ്പിനും സഹായകമായി പ്രവര്‍ത്തിക്കാന്‍ തൗഫീഖ് നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments