*സഊദി അറേബ്യ വഴി ഗൾഫിൽ നിന്ന് യൂറോപ്പിലേക്ക് ട്രെയിൻ സർവ്വീസ്; ചരിത്രപ്രസിദ്ധമായ ഹിജാസ് റെയിൽവേയെ പുനരുജ്ജീവിപ്പിക്കു ന്ന വൻ പദ്ധതിക്ക് ഒപ്പ് വെച്ച് സഊദി അറേബ്യ* *ചരക്ക് നീക്കത്തിൽ ഹോർമുസ് കടലിടുക്കിനെ മറികടക്കും**സഊദിയിൽ വിശുദ്ധ മക്കയും മദീനയും ചരിത്ര നഗരിയായ അൽ ഉലയും വഴി*
റിയാദ് : ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഏറെ ശ്രദ്ധേയമായ റെയിൽവേ പദ്ധതിയുമായി സഊദി അറേബ്യയും തുർക്കിയും കരാറിൽ ഒപ്പ് വെച്ചു. മേഖലയിലെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ലോജിസ്റ്റിക്കൽ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനു പുറമെ ഗൾഫ് മേഖലയെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ശ്രദ്ധേയമായ കരാറിലാണ് സഊദി അറേബ്യയും തുർക്കിയും ഒപ്പ് വെച്ചത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി തുർക്കി ഗതാഗത മന്ത്രി അബ്ദുൾകാദിർ ഉറലോഗ്ലു പറഞ്ഞു
പദ്ധതി പ്രകാരം, നിർദ്ദിഷ്‌ട റയിൽ കൊറിഡോർ ശൃംഖല തുർക്കിയയിൽ നിന്ന് സിറിയ, ജോർദാൻ വഴി സഊദി അറേബ്യ, ഒമാൻ വരെ വ്യാപിച്ചിരിക്കുന്നു. ഇത് യൂറോപ്പിനെ മിഡിൽ ഈസ്റ്റുമായും ഗൾഫുമായും ബന്ധിപ്പിക്കുന്ന ഒരു തന്ത്രപരമായ ലാൻഡ് കോറിഡോർ രൂപപ്പെടുത്തുന്നതോടൊപ്പം ഹോർമുസ് കടലിടുക്ക് മറികടന്ന് ഗൾഫിനെ യൂറോപ്പുമായി ബന്ധപ്പെടുത്തുന്നു എന്ന പ്രത്യേകതയും കൂടി ഇതിനുണ്ട്.
സഊദി അറേബ്യ, ജോർദാൻ, സിറിയ, തുർക്കി, ഒമാൻ സുൽത്താനേറ്റ് എന്നിവിടങ്ങൾക്കിടയിൽ വ്യാപിച്ചുകിടക്കുന്ന അതിവിപുലമായ ഗതാഗത ശൃംഖലയായിരിക്കും ഇത്. സഊദിയിൽ വിശുദ്ധ മക്കയും മദീനയും ചരിത്ര നഗരിയായ അൽ ഉലയും വഴി കടന്നു പോകുന്ന റയിൽ ഒമാനിലെ അങ്ങേ അതിർത്തിയിലെ സോഹാർ വരെ നീണ്ടു നിൽക്കും.
വ്യാപാരം, ടൂറിസം, ലോജിസ്റ്റിക്‌സ് എന്നിവയെ പിന്തുണയ്ക്കുന്നതിനും, പങ്കെടുക്കുന്ന രാജ്യങ്ങൾ തമ്മിലുള്ള പ്രാദേശിക ബന്ധം വർദ്ധിപ്പിക്കുന്നതിനും, ചരക്കുകളുടെയും യാത്രക്കാരുടെയും ഗതാഗതത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും, അതുവഴി മേഖലയിലെ സാമ്പത്തിക സംയോജനത്തിനും വികസനത്തിനും പിന്തുണ നൽകുന്നതിനും ഈ പദ്ധതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായിരിക്കും പദ്ധതി.
ഇറാഖ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധ്യതയുണ്ടെന്ന് തുർക്കി മന്ത്രി കൂട്ടിച്ചേർത്തു. സഊദി അറേബ്യ ഇതിനകം തന്നെ റെയിൽ ശൃംഖല ജോർദാൻ അതിർത്തി വരെ വ്യാപിപ്പിച്ചിട്ടുണ്ടെന്നും തുർക്കി സിറിയ വരെ റെയിൽ സംവിധാനം വികസിപ്പിച്ചിട്ടുണ്ടെന്നും തുർക്കി ഗതാഗത മന്ത്രി അബ്ൾകാദിർ ഉറലോഗ്ലു പറഞ്ഞു. ഇത് ഈ പദ്ധതി വേഗത്തിൽ പ്രാബല്യത്തിൽ വരാൻ സഹായകരമാകും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന ഒരു ആഗോള ലോജിസ്റ്റിക്സ് ഹബ്ബായി സഊദി അറേബ്യയെ മാറ്റാൻ ഉതകുന്ന സഊദി അറേബ്യയുടെ ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് തന്ത്രത്തിനും വിഷൻ 2030 നും അനുസൃതമായാണ് ഈ സംരംഭം.
https://www.facebook.com/share/p/1BqsdWNfA3/
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments