Breaking News

*അറുപത് വർഷം സേവനമനുഷ്ഠിച്ച അധ്യാപകന് യാത്രയയപ്പ് നൽകി*

തിരൂർ : നടുവിലങ്ങാടി ഹിദായത്ത് സുബിയാൻ മദ്രസയിൽ നിന്നും 1986/87 കാലഘട്ടത്തിൽ പടിയിറങ്ങിയ വിദ്യാർത്ഥി കൂട്ടായ്മയായ
 എച്ച് എസ് എം ഗ്രൂപ്പിന്റെ വിപുലമായ സംഗമം തിരൂർ സിറ്റി ജംഗ്ഷനിലുള്ള സംഗം കോൺഫറൻസ് ഹാളിൽ വെച്ച് നടന്നു. സംഗമത്തിൽ എച് എസ് എം മദ്രസയിൽ നിന്നും അറുപത് വർഷക്കാലം സേവനമനുഷ്ഠിച് സ്ഥാപനത്തിൽ നിന്നും പടിയിറങ്ങുന്ന കെ.ടി അബൂബക്കർ മുസ്‌ലിയാർക്ക് യാത്രയയപ്പ് നൽകി.സംഗമത്തിന്റെ ഉത്ഘാടനം നിർവഹിച്ചു കൊണ്ട് അബ്‌ദുള്ള മുസ്‌ലിയാർ കൈനിക്കര സംസാരിച്ചു. ഇന്നത്തെ കാലഘട്ടത്തിൽ സ്വന്തം കുടുംബത്തെ പോലും ഓർത്തെടുക്കാൻ  കഴിയാത്ത നിമിഷത്തിൽ നൽപ്പത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് വിദ്യ നൽകിയ അധ്യാപകരെ തേടിപ്പിടിച്ച് യാത്ര നൽകിയതിലും, ആദരിച്ചതിലും വളരെ സന്തോഷമുണ്ടെന്നും, ഇത്തരം പ്രവർത്തനങ്ങൾ മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവട്ടെ എന്നും അബ്ദുള്ള മുസ്‌ലിയാർ പറഞ്ഞു.തുടർന്ന് നടന്ന പരിപാടിയിൽ  അധ്യാപകന്മാരായ  കെ. ടി അബൂബക്കർ മുസ്‌ലിയാർ, മമ്മു മുസ്ലിയാർ, മുസ്തഫ  മുസ്ലിയാർ, ബീരാൻകുട്ടി മുസ്ലിയാർ എന്നിവർ സംസാരിച്ചു. സീനിയർ വിദ്യാർത്ഥികളായ സബ്ക ഷാഫി, ഇസഹാക്ക് 
ഒതവനയിൽ ആശംസപ്രസംഗം നടത്തി. സഹപാഠി കൂടിയായ സ്നേക്ക് മാസ്റ്റർ  മുസ്തഫ തിരൂരിനെ ചടങ്ങിൽ മൊമെന്റോ നൽകി അനുമോദിച്ചു. സഹപാഠികളായ ഇസ്മായിൽ മുസ്‌ലിയാർ, സാബു ഫോട്ടോഗ്രാഫർ, ഷൗക്കത്ത് സി. ടി, മുഹമ്മദ് ഷംസീർ, അബ്ബാസ് എന്നിവർ സംസാരിച്ചു.നജീബ് പുളിക്കലത്ത് അധ്യക്ഷത വഹിച്ച സംഗമത്തിന് റഷീദ് തെയ്യിൽ സ്വാഗതവും, അബ്ദുസ്സലാം തെറ്റമ്മൽ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments