*ലഹരിക്കെതിരെ ഫുട്ബോൾ ആവേശം: ഐഎച്ച് ടി കോളേജിൽ ലഹരിവിരുദ്ധ കിക്ക് ഓഫ് മത്സരം സംഘടിപ്പിച്ചു.*
തിരൂർ : "ഫുട്ബോൾ ആവേശം, ലഹരിമുക്തം യുവത്വം!" എന്ന സന്ദേശവുമായി റൂട്രോണിക്സ് പഠന കേന്ദ്രമായ ഐഎച്ച് ടി കോളേജ്, ഒയിസ്ക ഇന്റർനാഷണൽ, ജെസിഐ തിരൂർ, മൈ ഒമേഗ ഇന്നർ വിയേഴ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ഫുട്ബോൾ കിക്ക് ഓഫ് മത്സരം സംഘടിപ്പിച്ചു. ഐഎച്ച് ടി പോലീസ് ലൈൻ ക്യാമ്പസിൽ നടന്ന പരിപാടി ഏറെ ആവേശകരമായി.
ചടങ്ങിൽ ഐഎച്ച് ടി കോളേജ് പ്രിൻസിപ്പൽ കെ. അബ്ദുറഹ്മാൻ ഹാജി അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് ഡയറക്ടർ ഷമീർ കളത്തിങ്ങൽ സ്വാഗതം ആശംസിച്ചു. തിരൂർ ജോയിന്റ് ആർടിഒ അനസ് മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലഹരിയുടെ വിപത്തുകൾക്കെതിരെ കായികത്തിലൂടെ യുവജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ വ്യക്തമാക്കി.
മൈ ഒമേഗ ഇന്നർ വിയേഴ്സ് ഡയറക്ടർ ബാസിൽ, വ്ലോഗർ മുഹമ്മദ് റൗഫ്, മുനീർ, മറ്റ് ഒമേഗ പ്രതിനിധികൾ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് നടന്ന ഫുട്ബോൾ മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് പ്രൈസ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
ലഹരിക്കെതിരെ കായികപരമായ ചെറുത്തുനിൽപ്പിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഇത്തരം പരിപാടികൾ വരും ദിവസങ്ങളിലും തുടരുമെന്ന് സംഘാടകർ അറിയിച്ചു
പ്രിയങ്ക കെ, നിമ്മി പി. യൂ, അശ്വതി ടി, ഫെമിന എൻ. പി, വൃന്ദ വി,രജ്ന പി, റാനിയ പി, ശ്രുതില കെ. പി, ഫാത്തിമ ഫഹ്‌മ പി, സ്നേഹ ടി. എൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments