*വിദേശത്ത് ജനിക്കുന്ന കുഞ്ഞൂങ്ങളുടെ ഇന്ത്യൻ എമ്പസിതരുന്ന ജനന രേഖകൾ നാട്ടിലെ ലോക്കൽ അഡ്മിനിസ്ട്രേഷൻ വകുപ്പ് സ്വീകരിക്കുന്നില്ല*
തിരൂർ : മലപ്പുറം ജില്ലാ കോൺഫെഡറേഷൻ ഓഫ് റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (കോർവ) യുടെ 13-ാം മത് ജില്ലാ സമ്മേളന വേദിയിൽ വെച്ച് തിരൂർ താലൂക്കിലെ നോർത്ത് ഈസ്റ്റ് തൃക്കണ്ടിയൂർ റെസിഡൻസ് വെൽഫെയർ അസോസിയേഷൻ (നെറ്റ്‌വ)യുടെ നിവേദനം മലപ്പുറം എംപി ഇടി മുഹമ്മദ് ബഷീറിന് നെറ്റ്‌വയുടെ രക്ഷാധികാരി കെ കെ അബ്ദുൽ റസാക്ക് ഹാജി കൈമാറി.
വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യാർത്ഥം ലോക്കൽ അഡ്മിനിസ്ട്രേഷൻ ഓഫീസിൽ ചെന്നാൽ ഇന്ത്യൻ എമ്പസി തരുന്ന പാസ്പോർട്ട അനുബന്ധ രേഖകൾ ജനന സർട്ടിഫിക്കറ്റ് മുതലായവ ഹാജരാക്കിയാൽ ലോക്കൽ അഡ്മിനിസ്‌ട്രേഷൻ ഡിപ്പാർട്ട്മെൻ്റ് സ്വീകരിക്കുന്നില്ല
ഇത് കൊണ്ട് പൊതുജനങ്ങൾ വളരെയധികം പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു.
സമക്ഷത്തിൽ ദയവ് ഉണ്ടായി വിദേശത്ത് നിന്നും ലഭിച്ച ജനന സർട്ടിഫിക്കറ്റ് പാസ്പോർട്ട് എമ്പസി നൽകുന്ന രേഖകൾ ഹാജരാക്കിയാൽ ജനന സർട്ടിഫിക്കറ്റ് ലോക്കൽ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ നിന്നും ലഭിക്കുന്നതിന് വേണ്ട നടപടിക്രമം കൈകൊള്ളണമെന്ന് അഭ്യർത്ഥിച്ചു. കോർവ സംസ്ഥാന പ്രസിഡൻ്റ് പുതുക്കുടി മുരളീധരൻ, ജില്ലാ പ്രസിഡൻ്റ് ഓഎംഎ റഷീദ്, സെക്രട്ടറി കെടി ഹംസ, നൗഷാദ് എടവണ്ണ, ശിവൻ കാരാട്ട് , കെഎം അച്ചുതൻ , വിപി ഗോപാലൻ, സതിദേവി കുളങ്ങര, കെ കരുണകുമാർ, അഷ്‌റഫ് വള്ളിക്കന്ന് എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments