Breaking News

*സഅദിയ്യയില്‍ സമസ്ത സ്ഥാപകദിനപരിപാടികള്‍ പ്രൗഢമായി*

ദേളി : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപകദിനത്തില്‍ ദേളി സഅദിയ്യയില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ.പി അബ്ദുല്ല മുസ് ലിയാര്‍ പതാക ഉയര്‍ത്തി. ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ സെന്റിനറി അസ്സംബ്ലിയും നടന്നു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ 'സമസ്തയുടെ നൂറ്റാണ്ട്' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധി കളും ഒത്തുചേര്‍ന്ന അസ്സംബ്ലി ഏറെ ശ്രദ്ധേയമായി.
സ്‌കൂള്‍ മാനേജര്‍ എം എ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഹനീഫ എം സന്ദേശ പ്രഭാഷണം നടത്തി.
ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, ഹമീദ് മൗലവി ആലംപാടി സംസാരിച്ചു. ഇബ്രാഹിം സഅദി വിട്ടല്‍, ഖാലിദ് സഅദി, മുഹമ്മദ് മുസ്ഥഫ തളിപ്പറമ്പ്, മുര്‍ശിദ് പുളിക്കൂര്‍, ഇഖ്ബാല്‍ സഅദി സംബന്ധിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സ്വാഗതവും സബീര്‍ കെ നന്ദിയും പറഞ്ഞു.

പടം:
സമസ്ത സെന്റിനറി: സമസ്ത സ്ഥാപക ദിനത്തിന്റെ ഭാഗമായി ദേളി സഅദിയ്യയില്‍ കേന്ദ്ര മുശാവറ അംഗം മാണിക്കോത്ത് എ.പി അബ്ദുല്ല മുസ് ലിയാര്‍ പതാക ഉയര്‍ത്തുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments