പത്താം ക്ലാസ് വിദ്യാർത്ഥി ഗേറ്റിലേക്ക് വീണ് മരിച്ചു
കൊണ്ടോട്ടി പുളിക്കൽ സിയാംകണ്ടം പാലശ്ശേരി പറമ്പ് വീട്ടിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണു മരിച്ചത്. ഇക്കഴിഞ്ഞ മേയ് 31ന് ആയിരുന്നു സംഭവം.
വീടിന്റെ മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മാവിൽ നിന്ന് മാങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ഗേറ്റിലേക്ക് തെന്നി വീഴുകയായിരുന്നു.
ഗേറ്റിന്റെ മുകളിൽ പിടിപ്പിച്ച ശൂലം പോലെയുള്ള കമ്പി കഴുത്തിൽ തുളഞ്ഞുകയറി മറുപുറം കടക്കുകയായിരുന്നു. ഗേറ്റിൽ തൂങ്ങിക്കിടന്ന സിയാദിനെ അതുവഴി വന്ന ആളുകൾ താങ്ങിപ്പിടിച്ച് ആംബുലൻസ് കൊണ്ടുവന്ന് സ്‌ട്രെച്ചറിൽ താങ്ങിനിർത്തി ഗെയ്റ്റിൻ്റെ പകുതിഭാഗം മുറിച്ചുമാറ്റിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം വെള്ളിമാടുകുന്ന് നിലയത്തിലെ അഗ്‌നിരക്ഷ സേനാംഗങ്ങൾ ഗ്രൈൻഡർ ഉപയോഗിച്ച് ബാക്കിയുള്ള കമ്പിയുടെ ഭൂരിഭാഗം ഭാഗങ്ങളും മുറിച്ചു മാറ്റിയതിന് ശേഷം സർജറിക്ക് വിധേയമാക്കുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ദിവസങ്ങളായി തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. ഇന്ന് ഉച്ചയോടെയാണ് മാസിൻ മരണത്തിന് കീഴടങ്ങിയത്.
പുളിക്കൽ എഎംഎം ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments