*അയോധ്യ രാമക്ഷേത്രത്തിൽ നടന്ന സംഭാവന കൊള്ള; ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായി രാജി വെച്ചു, രാജി വിവാദങ്ങളുടെ പശ്ചാത്തലത്തിൽ*
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകിയ തുകയിൽ നിന്നും കോടതിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവത്തിൽ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറിയും വിഎച്ച്പി ഉപാധ്യക്ഷനുമായ ചമ്പത് റായി രാജി വെച്ചു. ട്രസ്റ്റിലെ അംഗമായ അനിൽ മിശ്രയും രാജി വെച്ചു. തട്ടിപ്പുമായി ബന്ധപ്പെട്ട എട്ട് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് രാജി. സംഭാവന ക്രമക്കേടിൽ ക്ഷേത്ര ജീവനക്കാരായ ലവ്കുശ് മിശ്ര, അനുകൽപ് എന്നിവർ അറസ്റ്റിലായിരുന്നു. ഇവരുടെ വീട്ടിൽനിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ക്ഷേത്ര ഭണ്ഡാരത്തിലെ പണം എണ്ണാൻ ചുമതലയുള്ള ജീവനക്കാരാണ് ഇവർ. പണം എണ്ണുന്നതിനിടെ മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ കണ്ടെത്തിയിരുന്നു.
ചമ്പത് റായുടെ സഹായി ടിന്നു യാദവിനെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ ഭണ്ഡാര പെട്ടികളുടെ താക്കോൽ ടിന്നു യാദവിൻ്റെ പക്കൽ നിന്നും കണ്ടെത്തിയിരുന്നു. ക്ഷേത്ര മാനേജ്‌മെന്റുമായി ബന്ധമുള്ള അഞ്ച് പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടമായതായും ആരോപണമുണ്ട്. ജോലി ലഭിച്ച ശേഷം അയോധ്യയിലും ലഖ്‌നൗവിലും ഇവർ സ്വത്തുക്കൾ വാങ്ങിയതായും അന്വേഷണസംഘം കണ്ടെത്തി. അതേസമയം, ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ്, ഡോ. അനിൽ മിശ്ര, എന്നിവരുടെ പേരുകൾ എഫ്ഐആറിൽ ഇല്ല.
3500 കോടി അല്ലാതെ സ്വർണം, വെള്ളി, തുടങ്ങി വിലപിടിപ്പുള്ള പല വസ്തുക്കളും പസ്തർ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്തിരുന്നു. എന്നാൽ ഇവയുടെ ഒന്നും കണക്കുകളിൽ കൃത്യത ഇല്ലെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതിനിടെ സംഭാവന കൊള്ള സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയിൽ പരാമർശിച്ചു. ഇതിൽ അടിയന്തര വാദം കേൾക്കണമെന്ന് ആവശ്യം കോടതി അംഗീകരിച്ചില്ല. ഹർജി ലിസ്റ്റ് ചെയ്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ച വീണ്ടും പരാമർശിക്കാൻ കോടതി പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments