*നിയമസഭയില്‍വെള്ളക്കുപ്പിയുമായിപിണറായി വിജയൻ *
പിഎം ശ്രീ കരാറില്‍നിന്ന് സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ട് AISF- AIYF സംഘടനകള്‍ സംഘടിപ്പിച്ച നിയമസഭാ മാർച്ചിനുനേരെ പോലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തില്‍ ഉപയോഗിച്ചത് മലിനജലമെന്ന് പരാതി. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഉപയോഗിച്ചത് വിഷലിപ്തമായ മലിനജലമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയില്‍ കുപ്പിവെള്ളവുമായി എത്തി. സഭയില്‍ വെള്ളക്കുപ്പി ഉയർത്തിയാണ് പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിച്ചത്. തീർത്തും മലിനമായജലമാണ് പ്രതിഷേധക്കാർക്കുനേരെ പ്രയോഗിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം ആരോഗ്യപ്രശ്നങ്ങള്‍ ചർച്ചചെയ്യുന്ന സമയത്താണ് ഇത്തരമൊരു സംഭവമുണ്ടായത്. അമീബിക് മസ്തിഷ്കജ്വരത്തിന് ഉള്‍പ്പെടെ വഴിവെക്കുന്ന അത്യന്തം അപകടകരമായ മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കാറുണ്ടെങ്കിലും സാധാരണ ഉപയോഗിക്കുന്ന രീതിയല്ല ഇത്. ഇക്കാര്യം സർക്കാർ ഗൗരവമായി കാണണമെന്നും ആഭ്യന്തരമന്ത്രി മറുപടി നല്‍കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ജലപീരങ്കി പ്രയോഗം ഇതാദ്യമായല്ലെന്നും ഇതിലെന്തെങ്കിലും പഴയകാലത്തെ അഴുക്കാണോ എന്ന് അറിയില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മറുപടി നല്‍കി. വാട്ടർ അതോറിറ്റിയില്‍നിന്നുള്ള വെള്ളമാണ് ജലപീരങ്കിയില്‍ നിറയ്ക്കുന്നത്. എങ്കിലും, വെള്ളത്തിൻ്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിള്‍ ലാബിലേക്ക് അയക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ലാബ് പരിശോധനാഫലം വന്നതിനുശേഷം വിഷയം കൂടുതല്‍ ചർച്ചചെയ്യാമെന്ന് സ്പീക്കറും വ്യക്തമാക്കി. ഇന്ന് ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിന് സമീപം പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ആദ്യം കട്ടചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള കലക്കവെള്ളവുമാണ് ടാങ്കില്‍നിന്ന് ചീറ്റിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. സെപ്റ്റിക് ടാങ്കിലെ വെള്ളമാണോ കൊണ്ടുവന്നതെന്ന് സംശയമുണ്ട്. ജലപീരങ്കി പ്രയോഗത്തിന് ശേഷം ശരീരമാകെ ചൊറിച്ചില്‍ അനുഭവപ്പെട്ടതായും സമരക്കാർ പറഞ്ഞു. ടാങ്കില്‍ കാലങ്ങളായുള്ള തുരുമ്പ് കലർന്നതാണ് വെള്ളം നിറം മാറാൻ കാരണമെന്നാണ് പോലീസിൻ്റെ വിശദീകരണം. സംഭവത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വിഷയം സഭയില്‍ ഉന്നയിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments