Breaking News

നഷ്ടത്തിലോടി സ്വകാര്യബസ്സുകൾ: സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസ്സുകൾ "ജിം ഫോം'' നൽകിത്തുടങ്ങി. ഉൾനാടൻ പ്രദേശങ്ങളിലും, മലയോര പ്രദേശങ്ങളിലും ആശങ്ക.

കാസർഗോഡ് : കെഎസ്ആർടിസി ബസുകളിൽ സ്ത്രീയാത്രക്കാർക്ക് സംസ്ഥാന സർക്കാർ സൗജന്യ യാത്ര പ്രഖ്യാപിച്ചതിന് പിന്നാലെ യാത്രക്കാരില്ലാതേയും, നഷ്ടത്തിലും ഓടുന്ന സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തിവെക്കാൻ ജി ഫോമുകൾ നൽകി തുടങ്ങി.

 സർക്കാർ പ്രഖ്യാപിച്ച നികുതിയിളവ് ഗുണം ചെയ്യില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ 1മുതൽ സർവീസ് നിർത്തിവെക്കാൻ സ്വകാര്യ ബസ് ഉടമകൾ തീരുമാനിച്ചിട്ടുള്ളത്. ഇത് മലയോര മേഖലകളിലും, ഉൾനാടൻ പ്രദേശങ്ങളിലും സ്വകാര്യ ബസുകളെ മാത്രം ആശ്രയിക്കുന്ന യാത്രക്കാർക്ക് ദുരിതമാവും.സമരം നീണ്ടാൽ വിദ്യാർത്ഥികളുടെ പഠനത്തെയും ബാധിക്കും.

 മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം റോഡ് നികുതി ഒഴിവാക്കി കിട്ടുന്നതിനാണ് സ്വകാര്യ ബസ്സുകൾ "ജി ഫോം'' സമർപ്പിക്കുന്നത്. സ്വകാര്യ ബസ് വ്യവസായം പ്രിയദർശനി സൗജന്യ യാത്ര ആരംഭിക്കുകയും, ഡീസൽ വില വർധിക്കുകയും ചെയ്തതോടെ കൂടുതൽ നഷ്ടത്തിലാണെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

 ജില്ലയിൽ 500 ലേറെ സ്വകാര്യ ബസുകളുണ്ട്. അടുത്ത തൈമാസ നികുതി അടയ്ക്കേണ്ട അവസാന ദിവസമായ ജൂൺ 30 വരെ ജി ഫോം നൽകാൻ സമയമുണ്ട്.പല ബസ്സുകളും നഷ്ടം കാരണം നിലവിലെ സർവീസുകൾ വെട്ടിച്ചുരുക്കിയാണ് ഓടുന്നത്.സമരത്തിന് മുന്നോടിയായി മുഖ്യമന്ത്രിയെയും, ഗതാഗത മന്ത്രിയെയും കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് ബസ് ഉടമകൾ പറയുന്നുണ്ട്. അതേസമയം സമരം ഒഴിവാക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്ന് യുഡിഎഫ് നേതാക്കൾക്കും, പ്രവർത്തകർക്കും അഭിപ്രായമുണ്ട്.

ഫോട്ടോ:തൊഴിൽ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ്സുകൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments