Breaking News

*ഇനിയും പഠിക്കണം'; തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് പൂർണമായും അംഗീകരിക്കാതെ പിബി*

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് സംസ്ഥാന കമ്മിറ്റിവെച്ച റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാതെ പൊളിറ്റ് ബ്യൂറോ. നേതൃത്വത്തിന്റെ വീഴ്ച കൃത്യമായി പഠിച്ചിട്ടില്ലെന്നാണ് പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തല്‍. ഇനിയും പഠിക്കണമെന്നും നേതൃത്വം നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയുളള സംസ്ഥാന കമ്മിറ്റിയുടെ തെറ്റ് തിരുത്തല്‍ രേഖയ്ക്ക് മാത്രം അംഗീകാരം നല്‍കി. മുതിര്‍ന്ന നേതാക്കള്‍ക്ക് പാര്‍ലമെന്ററി വ്യാമോഹമുണ്ടെന്നും ഇത് മറികടക്കാനുളള പരിപാടികളാണ് വേണ്ടതെന്നുമാണ് പിബി വിലയിരുത്തല്‍. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ വന്ന ജനരോഷം എന്തുകൊണ്ടാണ് എന്ന് കൃത്യമായി ഇനിയും പഠിച്ചിട്ടില്ലെന്നും അത് ഇനിയും പഠിക്കണമെന്നും പിബി നിര്‍ദേശിച്ചു. അടുത്ത മാസത്തെ കേന്ദ്ര കമ്മിറ്റിയില്‍ വീണ്ടും ചര്‍ച്ച നടക്കും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments