*"വീടുകളില്‍ മോദിയുടെ എംബ്ലം വെക്കുന്നതില്‍ കുഴപ്പമില്ല; അധികാരം കിട്ടിയാല്‍ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍?, എന്ത് സംഘപരിവാര്‍?; കെ എം ഷാജിക്കെതിരെ എം ശിവപ്രസാദ്"*
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതില്‍ കുഴപ്പമില്ലെന്ന മന്ത്രി കെ എം ഷാജിയുടെ പരാമര്‍ശത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയും നാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞ് കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നി പോവുകയാണെന്നുമായിരുന്നു എം ശിവപ്രസാദ് പറഞ്ഞത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശിവപ്രസാദിന്റെ പ്രതികരണം.
അധികാരത്തിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങള്‍ വൈകാരികമായി അണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടുകയും അധികാരം കിട്ടിയാല്‍ അതേ രാഷ്ട്രീയം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയായി തോന്നുന്നില്ല. സംഘപരിവാറിനോട് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം നടത്തുന്ന പോരാട്ടം കേവലം അധികാര തര്‍ക്കമല്ല. അത് ഇന്ത്യയുടെ ആശയങ്ങളെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള പോരാട്ടമാണ്. അത് തിരിച്ചറിയാതെ അധികാരം തലക്ക് പിടിച്ച് നടുവെ ഓടുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം ഈ നേതാവിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍? എന്ത് സംഘപരിവാര്‍? എന്തു പോരാട്ടം എന്നും ശിവപ്രസാദ് ചോദിച്ചു.
വീട് ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തിന്റെ കുടി മുഖമാണ്. അതുകൊണ്ടാണ് കേരളത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പണിയുന്ന ഒരു വീടിന് മുന്നിലും പ്രത്യേകമായ ഒരു ലോഗോയും പതിക്കേണ്ടതില്ലെന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് തീരുമാനം എടുത്തത്. ആ തീരുമാനം മാതൃകാപരവും ആയിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്രമോദിയുടെ ചിത്രം അടങ്ങുന്ന എംബ്ലം വീടിനു മുന്നില്‍ പതിക്കണമെന്ന സംഘപരിവാര്‍ – ബിജെപി അജണ്ടക്ക് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നതിലൂടെ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയ സംഘപരിവാരിനു കൂടി വേണ്ടിയാണ് ഞങ്ങള്‍ ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. എന്തുപറ്റി ഷാജിയേട്ടാ എന്ന് ചോദിക്കാന്‍ ലീഗിന്റെ അണികള്‍ ഇപ്പോഴെങ്കിലും തയ്യാറാവുന്നത് നല്ലതാണെന്നും ശിവപ്രസാദ് പരിഹസിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഒരു എംബ്ലം വെക്കുന്നതിന് എന്താണ് കുഴപ്പം?
PMAY പദ്ധതിയില്‍ അനുവദിക്കുന്ന വീടുകള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയുടെ ചിത്രം അടങ്ങിയ എംബ്ലം വെക്കുന്നതിന് എന്താണ് കുഴപ്പം എന്നാണ് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ കെ. എം. ഷാജി ചോദിക്കുന്നത്. അധികാരം മനുഷ്യനെ മയക്കുമെന്ന് കേട്ടിട്ടുണ്ട്. എന്നാല്‍ ചേര തോല്‍ ഉരിയുന്നത് പോലെ ഇത്രയും നാള്‍ പറഞ്ഞ രാഷ്ട്രീയം ഉരിഞ്ഞ് കളഞ്ഞ് സുന്ദരക്കുട്ടനായി നില്‍ക്കുന്ന ലീഗ് നേതാവിനെ കാണുമ്പോള്‍ കൗതുകം തോന്നി പോവുകയാണ്. മന്ത്രിയായ ശേഷം ഇദ്ദേഹം വിദ്യാര്‍ത്ഥികളോട് നിങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനൊന്നും പോയി സമയം കളയരുത് എന്ന് ഉപദേശിക്കുന്നതും കേട്ടിരുന്നു.
അധികാരത്തിനുവേണ്ടി രാഷ്ട്രീയ വിഷയങ്ങള്‍ വൈകാരികമായി അണികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് കയ്യടി നേടുകയും അധികാരം കിട്ടിയാല്‍ അതേ രാഷ്ട്രീയം ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് ഒരു നല്ല രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയായി തോന്നുന്നില്ല. സംഘപരിവാറിനോട് ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം നടത്തുന്ന പോരാട്ടം കേവലം അധികാര തര്‍ക്കമല്ല. അത് ഇന്ത്യയുടെ ആശയങ്ങളെ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും ഉള്ള പോരാട്ടമാണ്. അത് തിരിച്ചറിയാതെ അധികാരം തലക്ക് പിടിച്ച് നടുവെ ഓടുകയാണ് ലീഗ് നേതാവ് ചെയ്യുന്നത്. ന്യൂനപക്ഷ രാഷ്ട്രീയം ഈ നേതാവിന് അധികാരത്തിലേക്കുള്ള ചവിട്ടുപടി മാത്രമാണ്. അധികാരം കിട്ടിയാല്‍ പിന്നെ എന്ത് ന്യൂനപക്ഷ അവകാശങ്ങള്‍? എന്ത് സംഘപരിവാര്‍? എന്തു പോരാട്ടം?
വീട് ഏതൊരു മനുഷ്യന്റെയും ആത്മാഭിമാനത്തിന്റെ കുടി മുഖമാണ്. അതുകൊണ്ടാണ് കേരളത്തില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി പണിയുന്ന ഒരു വീടിന് മുന്നിലും പ്രത്യേകമായ ഒരു ലോഗോയും പതിക്കേണ്ടതില്ലെന്ന് ഇടതുപക്ഷ ഗവണ്‍മെന്റ് തീരുമാനം എടുത്തത്. ആ തീരുമാനം മാതൃകാപരവും ആയിരുന്നു. എന്നാല്‍ ഇന്ന് നരേന്ദ്രമോഡിയുടെ ചിത്രം അടങ്ങുന്ന എംബ്ലം വീടിനു മുന്നില്‍ പതിക്കണമെന്ന സംഘപരിവാര്‍ – ബിജെപി അജണ്ടക്ക് എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നതിലൂടെ കേരളത്തില്‍ അധികാരത്തില്‍ എത്താന്‍ കഴിയാതെ പോയ സംഘപരിവാരിനു കൂടി വേണ്ടിയാണ് ഞങ്ങള്‍ ഭരിക്കുന്നതെന്ന് ലീഗ് മന്ത്രി പ്രഖ്യാപിക്കുന്നത് ഗൗരവത്തോടെ കാണണം. എന്തുപറ്റി ഷാജിയേട്ടാ എന്ന് ചോദിക്കാന്‍ ലീഗിന്റെ അണികള്‍ ഇപ്പോഴെങ്കിലും തയ്യാറാവുന്നത് നല്ലതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments