Breaking News

ചെർക്കള ടൗൺ ഹൈവേ നിർമ്മാണം, വിവേചനം തുടർന്നാൽ സമരം അനിശ്ചിതകാലത്തേക്കെന്ന് കല്ലട്ര മാഹിൻ എം എൽ എ

ചെർക്കള : നാല് വർഷകാലം പിന്നിട്ടിട്ടും പാതിപണി പോലും തീർക്കാൻ പോലും സമയം കാണാതെ, ജില്ലാ ഭരണകൂടം കാലാകാലങ്ങളായി നൽകുന്ന നിർദ്ദേശങ്ങളെല്ലാം കാറ്റിൽ പറത്തുന്ന  എൻ എച്ച് 66 ചെങ്കള നീലേശ്വരം റീച്ചിന്റെ നിർമ്മാണ ചുമതലയുള്ള മേഖ കമ്പനിയുടെ നീതി രഹിതമായ നടപടികളെ ചോദ്യം ചെയ്തുകൊണ്ട് ചെർക്കള മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ദേശീയ പാതയിൽ ചെർക്കള ടൗണിൽ നടത്തിയ ഏക ദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കല്ലട്ര മാഹിൻ എം എൽ എ

നിയമ ലംഘനങ്ങളും അശാസ്ത്രീയതയും മാത്രം കൈമുതലാക്കി ആവശ്യത്തിന് തൊഴിലാളികളോ യന്ത്രോപകരണങ്ങളോ ഇല്ലാതെ കഴിഞ്ഞ നാല് വർഷക്കാലം മുഴുവനും ചെർക്കള ടൗണിനെ ചെളിക്കുളമാക്കി മാറ്റുകയും വേനൽക്കാലത്ത് പൊടിപടലങ്ങൾ തിന്നിക്കുകയും ചെയ്ത് നാട്ടുകാരുടെ ക്ഷമ പരിശോധിക്കുന്ന പ്രവർത്തിയാണ് നിർമ്മാണ കമ്പനി ചെയ്യുന്നത്. ഈ രീതി ഇനിയും തുടത്നാൽ, പ്രത്യക്ഷ സമരം അതികഠിനമായിരിക്കും എന്നും പറഞ്ഞു. ഉപവാസ സമര ഉദ്ഘാടന യോഗത്തിൽ 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ളക്കുഞ്ഞി ചെർക്കള അധ്യക്ഷതയും മെർച്ചെന്റസ് അസോസിയേഷൻ ചെർക്കള യൂണിറ്റ് പ്രസിഡന്റ്‌ ബി എം ശരീഫ് സ്വാഗതവും പറഞ്ഞു. നീലകണ്ഠൻ എം എൽ എ, ഉസ്താദ് ഷമീസ് ഖാൻ, ഫാദർ മാത്യു ബേബി, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, മാഹിൻ കേളോട്ട്, ഹനീഫ പാണലം, ജലീൽ എരുതും കടവ്, അബ്ദുൽ റഹിമാൻ ധന്യവാദ്, പി എ അബ്ദുല്ല ടോപ്പ്, ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന മനാഫ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജെയിംസ് സി വി, നാസിഫ ജലീൽ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷുക്കൂർ ചെർക്കളം, ഇഖ്ബാൽ ചേരൂർ, ശാന്തകുമാരി ടീച്ചർ, വാർഡ് മെമ്പർമാരായ ഹാരിസ് തായൽ, എ ജയകുമാരി, റിസ് വാന മഹറൂഫ് എം ഡി, കെ വി ബാല രാജൻ, എ അബൂബക്കർ ബെവിഞ്ചെ, എ അഹമ്മദ് ബെവിഞ്ചെ, സുലൈഖ മാഹിൻ, മുഹമ്മദ് കെ എ, നാസർ ചെർക്കളം, സലാം ചെർക്കള,  ഫൈസൽ പൈച്ചു ചെർക്കള, ടി എം മുഹമ്മദ്, ഫിറോസ് ഖാൻ, സാലിഹ് എം ഡി, ഫൈസൽ ബിഎം, നൗഷാദ് ബടക്കേക്കര,ഉനൈസ് സി എ, എം സി എ ഫൈസൽ, ഹാഷിം ബംബ്രാണി, മുത്തലി ബേർക്ക, സാദിഖ് നെക്കരെ, റഷീദ് കനിയടുക്കം, സിദ്ദീഖ് കനിയടുക്കം, ബഷീർ സി എ, അശോകൻ, മുഹമ്മദ് ഗ്യാലക്സി, ഹാരിസ് ബിഎം, സുബൈർ എംപി, അഷറഫ് സി എച്ച് എം, റൗഫ് മക്കം, പ്രഭാകരൻ നമ്പ്യാർ, അസീസ് മിൽമ, രാഘവൻ കെ, ജനാർദ്ദനൻ കൃപ, ഹാരിസ് സികെകെ, ഷാനവാസ് കോട്ടൂർ, മുഹമ്മദ് റഫീക് ബിഎം, അബ്ദുൽ റഹിമാൻ സി എ, റഫീക്ക് ചെർക്കള എന്നിവർ സംബന്ധിച്ചു.
ബി എം ശരീഫ്,
നവാസ് ബേർക്ക, മഹമൂദ് മുളിയാർ, ഹുസൈൻ എടനീർ, എന്നിവർ ഉപവസിച്ചു. 

സമാപന സമ്മേളനം എൻ എ നെല്ലിക്കുന്ന് (മുൻ എം എൽ എ) ഉദ്ഘാടനം ചെയ്തു.

വ്യാപാരി വ്യവസായി ഏകോപന സമിതി ചെർക്കള യൂണിറ്റ് ജനറൽ സെക്രട്ടറി മുത്തലിബ് ബേർക്ക സ്വാഗതവും മഹമൂദ് മുളിയാർ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments