ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനം – മൊഗ്രാൽ പുത്തൂരിൽ തുടക്കമായി
മൊഗ്രാൽ പുത്തൂർ :
ദേശീയ പൾസ് പോളിയോ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം എഫ് എച്ച് സിയിൽ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. അബ്ദുള്ള കുഞ്ഞി നിർവഹിച്ചു.
തുടർന്ന് പഞ്ചായത്തിലെ 21 പോളിയോ ബൂത്തുകളിൽ രാവിലെ മുതൽ പോളിയോ തുള്ളി മരുന്ന് വിതരണം തുടങ്ങി.വൈകുന്നേരം 5 മണി വരെ പോളിയോ തുള്ളിമരുന്ന് വിതരണം നടത്തുന്നതാണ്.
അഞ്ച് വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കുമാണ് സമീപത്തുള്ള പോളിയോ ബൂത്തിൽ എത്തിച്ച് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ ഭാവിക്കായി ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
"ഓരോ കുഞ്ഞിനും പോളിയോ തുള്ളി – ആരോഗ്യകരമായ നാളേക്കായി എല്ലാവരും കൈകോർക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.വൈസ് പ്രസിഡണ്ട് അർഫാന, മെഡിക്കൽ ഓഫീസർ ഡോ :ഹർഷൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപെർസൺ ഫൗസിയ, വാർഡ് മെമ്പർ ജമാൽ ബള്ളൂർ, എച്ച് എം സി അംഗം മാഹിൻ കുന്നിൽ, എൽ എച്ച് ഐ റീന, ജെ പി എച്ച് എൻ നജ്ല, അംഗൻവാടി ടീച്ചർ ഹേമ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments