Breaking News

*സംഘ്പരിവാര്‍ ബന്ധമുള്ളയാള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍; മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും കത്തയച്ച് കെപിസിസി ജനറല്‍ സെക്രട്ടറി*

കോഴിക്കോട് : സംഘ്പരിവാര്‍ ബന്ധമുള്ളയാളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയി നിയമിച്ചതിനെതിരേ കോണ്‍ഗ്രസില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയി നിയമിച്ച എന്‍ ശേഷാദ്രിനാഥ് സംഘപരിവാര്‍ ബന്ധമുള്ളയാളാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് ആരോപിച്ചു. ശേഷാദ്രിനാഥ് കമ്മീഷണറായാല്‍ ബിജെപിക്ക് അനുകൂലമായ രീതിയില്‍ വാര്‍ഡ് വിഭജനം നടത്തും. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും പിഎം നിയാസ് കത്ത് നല്‍കി. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ് ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷനായി നിയമിക്കാന്‍ തീരുമാനിച്ചത്. ഈ നിര്‍ദേശം ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാനത്തേക്ക് ശേഷാദ്രിനാഥനെ നിയമിക്കുമ്പോള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിച്ചില്ലെന്നാണ് നിയാസിന്റെ പരാതിയില്‍ പറയുന്നത്. ശേഷാദ്രിനാഥ് പഠനകാലത്ത് എസ്എഫ്ഐ നേതാവായിരുന്നെന്നും പിന്നീട് സംഘ്പരിവാര്‍ അനകൂലിയാണെന്നും കോണ്‍ഗ്രസുമായി ഒരുതരത്തിലും ബന്ധമില്ലായത്തയാളെ രാഷ്ട്രീയപ്രാധാന്യമുള്ള തസ്തികയിലേക്ക് നിയമിച്ചതിന്റെ കെടുകാര്യസ്ഥതയാണ് നിയാസ് പരാതിയില്‍ പറയുന്നത്. ഈ തീരുമാനം നിര്‍ത്തിവയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments