Breaking News

സ്കൂൾ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി

ചൗക്കി : മുസ്ലിം ലീഗ് ചൗക്കി ശാഖ കമ്മിറ്റിയുടെയും ജിസിസി കെഎംസിസി ചൗക്കി മേഖലാ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് നോട്ട് ബുക്ക്, സ്കൂൾ ബാഗ്, കുട എന്നിവ വിതരണം ചെയ്തു.

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനുമായാണ് പദ്ധതി സംഘടിപ്പിച്ചത്.  മുസ്ലിം ലീഗ് ചൗക്കി ശാഖഓഫീസിൽ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കരീം ചൗക്കി. മുസ്ലിം ലീഗ് ചൗക്കി ശാഖ മുൻ ജനറൽ സെക്രട്ടറി സുലൈമാൻ ചൗക്കിക്ക് കൈമാറി ഉൽഘാടനം ചെയ്തു...
 സത്താർ ചൗക്കി ജിസിസി കെഎംസിസി ചൗക്കി മേഖല.. സിറാജ് പോസ്റ്റ്‌. സുലൈമാൻ തോരവളപ്പ്. സമീർ കെ കെ പുറം. മുസ്തഫ അർജാൽ. മുനീർ പെയിന്റ്.സുലൈമാൻ തേങ്ങ 
തുടങ്ങിയവർ സംബന്ധിച്ചു,

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഇത്തരം സഹായ പദ്ധതികൾ വലിയ പ്രചോദനമാണെന്നും ഭാവിയിലും കൂടുതൽ ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/

No comments