*എ.ബി.സി. കേന്ദ്രം മാറ്റി സ്ഥാപിക്കണം:പ്രതിഷേധ സമരം ഇരമ്പി*
കാസർകോട് : ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്ത് സ്ഥാപിച്ച മുളിയാറിലെ
എ ബി സി കേന്ദ്രം ജനവാസമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട്
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് 14-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലക്ട്രേറ്റ് ധർണയിൽ ജനകീയ പ്രതിഷേധം ഇരമ്പി .
വളരെ അധികം ജനങ്ങൾ
തിങ്ങി പാർക്കുന്ന ബോവിക്കാനം ടൗണിന് തൊട്ടടുത്ത് ബാലടുക്കം എട്ടാം മൈൽ പ്രദേശത്ത് സ്ഥാപിച്ച
മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനുള്ള ആനിമൽ ബർത്ത്
കൺടൂൾ (എ ബി സി)കേന്ദ്രം ജനവാസമില്ലാത്ത മറ്റൊരു പ്രദേശത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടതുണ്ട്.
ഇപ്പോൾ സ്ഥാപനം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കേന്ദ്രത്തിന് തൊട്ടടുത്ത് സ്കൂളും അംഗൺവാടിയും പ്രവർത്തിക്കുന്നുണ്ട്. സ്ഥാപനത്തിലെ അസഹിനീയമായ ദുർഗന്ധത്താൽ
അംഗൻവാടിയിലെ പിഞ്ചു കുട്ടികൾ ചർദ്ധിക്കുന്നത് പതിവായിരിക്കുകയാണ്.
ചുറ്റിലും താമസിക്കുന്ന നൂറ് കണക്കിന് വീട്ടുകാർക്ക് സ്ഥാപനം തുടങ്ങിയതിനു ശേഷം ദുർഗന്ധവും പട്ടികളുടെ നിലവിളിയും കാരണം ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പറ്റാത്ത അവസ്ഥയാണ്.
തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർക്കും വലീയ പ്രയാസമാണ് ഈ കേന്ദ്രം സൃഷ്ടിക്കുന്നത്.
പ്രസ്തുത എ ബി സി കേന്ദ്രം ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തു നിന്നും മാറ്റി മുളയാർ പഞ്ചായത്തിലെ ജനവാസമില്ലാത്ത സർക്കാർ
വന മേഖലയിലോ,
വിജനമായ മറ്റു പ്രദേശങ്ങളിലോ പ്രത്യേകം ഷൾട്ടർ പണിത് മാറ്റി സ്ഥാപിക്കുന്നതിനായി അതികൃതർ
യുദ്ധകാല അടിസ്ഥാനത്തിൽ ഇടപ്പെടണമെന്ന്
സമരത്തിന്റെ ഭാഗമായി നൽകിയ നിവേദനത്തിൽ ജില്ലാ കലക്ടറോടും കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനോടും ആവശ്യപ്പെട്ടു.
മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് 14ാം വാർഡ് ട്രഷറർ
പി അബ്ദുള്ള ഹാജി അദ്ധ്യക്ഷത വഹിച്ചു. മുളിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി ജനകീയ കലക്ട്രേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ ബോവിക്കാനം സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം അബൂബക്കർ, ഷരീഫ് കൊടവഞ്ചി, ജില്ലാ പഞ്ചായത്ത് മെമ്പർ ജസ്ന മനാഫ്, പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാൻ ഹനീഫ പൈക്ക, ഗ്രമപഞ്ചായത്ത് അംഗങ്ങളായ നസീർ മൂലടുക്കം, ലൂബ്ന മുനീർ, മിസ്രിയ റഫീഖ്, മുസ്ലിം ലീഗ് നേതാക്കളായ ബി.കെ.ഹംസ, സിദ്ധീഖ് ബോവിക്കാനം, ബി.എം.അഷ്റഫ്, അബ്ദുല്ല ഡെൽമ, കെ മുഹമ്മദ് കുഞ്ഞി, മനാഫ് ഇടനീർ, മൊയ്തു ബാവാഞ്ഞി, കെ അബ്ദുൽ ഖാദർ കുന്നിൽ, മറിയമ്മ അബ്ദുൽ ഖാദർ, സമീർ അല്ലാമാ നഗർ, റംഷാദ് ബാലനടുക്കം, സുഹറ ബാലനടുക്കം, സുബൈദ ബഷീർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments