*പിഎസ്‌സി മൂല്യനിര്‍ണയത്തില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി*
തിരുവനന്തപുരം : പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ (പിഎസ്സി) പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ക്രമക്കേടെന്ന് പരാതി. ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ പരാതിയുമായി ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചു. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങളാണ് പരിശോധിച്ചിട്ടില്ലെന്ന് കണ്ടെത്തിയതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. ഉത്തര കടലാസിന്റെ പകര്‍പ്പ് പരിശോധനയിലാണ് മാര്‍ക്ക് നല്‍കിയിട്ടില്ലെന്ന് കണ്ടെത്തിയത്. പിഴവ് തിരുത്താതെ നിയമന ശുപാര്‍ശയും അതിവേഗം നല്‍കി. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് നിയമന ശുപാര്‍ശ നല്‍കിയത്. ഇടത് അനുകൂല സംഘനടനയിലെ അംഗത്തിനാണ് ഒന്നാം റാങ്ക് ലഭിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിനെ നേരിട്ട് ഉപദേശം നല്‍കുന്ന ആസൂത്രണ ബോര്‍ഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിയത്. എന്നാല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചത് മാര്‍ക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും, എഴുത്ത് പരീക്ഷയിലും കിട്ടിയ മാര്‍ക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് മറച്ചു വെച്ചുവെന്നും പരാതിയില്‍ പറയുന്നു. പരീക്ഷയില്‍ 100 മാര്‍ക്കിന്റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതില്‍ രണ്ടാം പേപ്പറില്‍ ക്രമക്കേട് നടന്നു എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നത്. രണ്ടാം പേപ്പറില്‍ 100 മാര്‍ക്കിന് 28 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഉദ്യോഗാര്‍ത്ഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോള്‍ 9 മുതല്‍ 19 വരെയുള്ള ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് ഇട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പരീക്ഷ പിഎസ്‌സി അട്ടിമറിച്ചെന്ന സംശയം ബലപ്പെടുന്നത്. 100 മാര്‍ക്കില്‍ 58 മാര്‍ക്കിന്റെ ഉത്തരം പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗാര്‍ത്ഥി പറയുന്നു. കണ്ടെത്തി പരീക്ഷയുടെ ഉത്തരക്കടലാസ് നല്‍കാതെയും പിഎസ്‌സി ഒളിച്ചുകളി നടത്തിയെന്നാണ് ആരോപണം. ഉത്തരകടലാസ് പകര്‍പ്പിന് അപേക്ഷ നല്‍കിയവരെ ഒരു വര്‍ഷം വട്ടം കറക്കിയെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കാടലാസ് നല്‍കിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോര്‍ഡിലെ ഉന്നത നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് ദ്യോഗാര്‍ഥികള്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിയില്‍ മുന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ പിഎസ്സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments