മുൻ ആർഎസ്എസ് പ്രവർത്തകന്റെ മൃതദേഹം ഏറ്റെടുക്കാൻ ആളില്ല; ചിതയൊരുക്കി ലീഗ് വനിത നേതാവ്
ഉപ്പള : രോഗബാധിതനായി മരിച്ചപ്പോൾ സ്വന്തം കുടുംബം കൈവിട്ട നാരായണന് മകളുടെ സ്ഥാനത്തുനിന്നു ചിതയൊരുക്കി ജില്ലാപഞ്ചായത്തംഗമായ വനിതാ ലീഗ് നേതാവ്.
മീഞ്ച പഞ്ചായത്തിലെ ചികുറുപാതയിലാണ് സംഭവം. കാൻസർ ബാധിതനായി തെരുവിൽ കണ്ടെത്തിയ, മുൻ ആർഎസ്എസ് പ്രവർത്തകനായ നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബവും ബന്ധുക്കളും വിസമ്മതിക്കുകയായിരുന്നു. തുടർന്ന് മഞ്ചേശ്വരം ജില്ലാ പഞ്ചായത്ത് അംഗവും വനിതാ ലീഗ് നേതാവുമായ ഇർഫാന ഇഖ്ബാൽ മകളുടെ സ്ഥാനത്തുനിന്ന് ഹിന്ദു ആചാരപ്രകാരം ചിതയ്ക്ക് തീ കൊളുത്തി സംസ്‌കാര ചടങ്ങുകൾ നടത്തി.
കാൻസർ ബാധിതനായി തെരുവിൽ ദുരിതമനുഭവിച്ചിരുന്ന നാരായണന്റെ അവസ്ഥ പഞ്ചായത്തംഗം ഷരീഫ് ചിനാലയാണ് ഇർഫാന ഇഖ്ബാലിനെ അറിയിക്കുന്നത്. ഉടൻ സ്ഥലത്തെത്തിയ ഇർഫാന കലക്ടറെയും ജില്ലാമെഡിക്കൽ ഓഫീസറെയും സ്ഥിതിഗതികൾ ധരിപ്പിച്ചു. ഇതിനിടെ പ്രാദേശിക ഷെയ്ഖ് സയ്യിദ് ഫൗണ്ടേഷൻ പ്രവർത്തകർ അദ്ദേഹത്തെ കുളിപ്പിച്ചു വൃത്തിയാക്കി പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നാലാംഘട്ട
കാൻസർ ബാധിതനായിരുന്ന നാരായണൻ ഒരു മാസത്തെ ചികിത്സയ്ക്ക്ശേഷം വ്യാഴാഴ് മരിച്ചു.
മഞ്ചേശ്വരം പൊലീസ് വിവരമറിയിച്ചെങ്കിലും രണ്ടു ഭാര്യമാരും മക്കളും സഹോദരിമാരുമുള്ള കുടുംബം നാരായണന്റെ മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല. തുടർന്ന് ആവശ്യപ്പെട്ടതു പ്രകാരം ബന്ധുക്കൾ സംസ്കാരം നടത്തുന്നതിനായി ജില്ലാപഞ്ചായത്തംഗം ഇർഫാനയ്ക്ക് സമ്മതപത്രം നൽകുകയായിരുന്നു. മെഡിക്കൽ ഓഫീസറുടെ അനുമതിയോടെ മെഡിക്കൽ കോളജിൽ നിന്ന് ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെരുഗോളി പൊതുശ്മശാനത്തിൽ ഹിന്ദു ആചാരപ്രകാരം സംസ്കരിച്ചു. സാമൂഹിക പ്രവർത്തകരായ റിയാസ് പിലാത്തറ, മുഹമ്മദ് കൈകംബ തുടങ്ങിയവരും ചടങ്ങുകളിൽ ഒപ്പം നിന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments