Breaking News

*'ഓപ്പറേഷൻ തൂഫാൻ': ജില്ലയിൽ ലഹരിവേട്ട ശക്തമാക്കി പോലീസ്; 11.43 ഗ്രാം MDMA യുമായി മൂന്ന് പേർ പിടിയിൽ*

കാസറഗോഡ് : ലഹരിമാഫിയക്കെതിരെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) ശക്തമായ പരിശോധനകളുടെ ഭാഗമായി ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. വെവ്വേറെ സ്റ്റേഷൻ പരിധികളിൽ നിന്നായി 11.43 ഗ്രാം മാരക മയക്കുമരുന്നായ MDMA യുമായി മൂന്ന് യുവാക്കളെ പോലീസ് പിടികൂടി.

1. ദേളി ജംഗ്ഷനിൽ മേൽപ്പറമ്പ് പോലീസിന്റെ വേട്ട; 6.43 ഗ്രാം MDMA മേൽപ്പറമ്പ് SI അഖിൽ ടി.യും സംഘവും നടത്തിയ വാഹന പരിശോധനയിൽ മഹീനാബാദ് സ്വദേശി അബ്ദുൾ സിയാദ് യു.എം (25), പൊയിനാച്ചി സ്വദേശി സുനിൽ രാജ് കെ (24) എന്നിവർ പിടിയിലായി. ദേളി ജംഗ്ഷനിൽ വെച്ച് പൾസർ ബൈക്ക് തടഞ്ഞു നിർത്തി, ഓടിരക്ഷപ്പെടാൻ ശ്രമിച്ച രണ്ടാം പ്രതിയെ ഉൾപ്പെടെ പോലീസ് പിടികൂടുകയായിരുന്നു. അബ്ദുൾ സിയാദിന്റെ പോക്കറ്റിലെ സിഗരറ്റ് കൂടിനുള്ളിൽ നിന്നും 6.43 ഗ്രാം MDMA കണ്ടെടുത്തു. പൊയിനാച്ചിയിലെ സഹദ് നൽകിയ ലഹരിമരുന്നാണിതെന്ന് പ്രതികൾ സമ്മതിച്ചു. ഡിജിറ്റൽ ത്രാസ്, ഫോണുകൾ, ബൈക്ക് എന്നിവ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു.

സംഘം: SI അഖിൽ ടി., ജൂനിയർ SI ഷൈജു യു., പ്രമോദ് ടി.കെ., രഞ്ജിഷ് എം., സജിത്ത്.
2. കുഡ്‌ലുവിൽ പോലീസും ഡാൻസാഫും ചേർന്ന് 5 ഗ്രാം MDMA പിടികൂടി.
കാസറഗോഡ് ടൗൺ പോലീസും ജില്ലാ ഡാൻസാഫ് (DANSAF) ടീമും സംയുക്തമായി കുഡ്‌ലു ആർ.ഡി. നഗർ ജംഗ്ഷന് സമീപം നടത്തിയ പരിശോധനയിൽ ചെമ്മനാട് ദേളി സ്വദേശി മുഹമ്മദ് റയീസ് ബി.കെ (33) യെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും 5 ഗ്രാം MDMA,15,500/- രൂപ, രണ്ട് സ്മാർട്ട്‌ഫോണുകൾ എന്നിവ പിടിച്ചെടുത്തു. കാസർഗോഡ് പോലീസ് സ്റ്റേഷനിൽ കേസ് (Crime No: 382/2026) രജിസ്റ്റർ ചെയ്തു.

സംഘം. എസ്.ഐ മൗഷമി C.R., സതീഷ് ബാബു, സതീശൻ, ജെയിംസ് (കാസറഗോഡ് പി.എസ്), ഭക്തശൈവൻ, നിജിൻ കുമാർ, അനീഷ് (DANSAF).

'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾ വരും ദിവസങ്ങളിലും ജില്ലയിൽ ശക്തമായി തുടരും.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments