Breaking News

*കള്ളൻ കപ്പലില്‍ തന്നെ, തൊണ്ടിമുതല്‍ കട്ടത് പൊലീസ്; സ്വര്‍ണ മോഷണത്തില്‍ കരിപ്പൂര്‍ സ്റ്റേഷനിലെ മുൻ എസ്‍എച്ച്‌ഒയ്ക്ക് കുരുക്ക്..*

കോഴിക്കോട് : കരിപ്പൂർ പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍ കള്ളൻ കപ്പലില്‍ തന്നെ. വിവിധ കാലയളവുകളില്‍ കളഞ്ഞുകിട്ടിയതും കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും മറ്റും കണ്ടെത്തി സ്റ്റേഷനില്‍ ഏല്‍പ്പിച്ചതുമായ എട്ട് പവനോളം തൊണ്ടി മുതല്‍ സ്റ്റേഷനില്‍ നിന്നും മോഷ്ടിച്ചത് മുൻ എസ്‌എച്ച്‌ഒ ആണെന്ന് എഎസ്പിയുടെ അന്വേഷണ റിപ്പോർട്ട്.

സ്വര്‍ണം കൊണ്ടുപോയ ശേഷം സംഭവം പുറത്തറിഞ്ഞതോടെ തിരികെ വെക്കാനുള്ള ശ്രമം നടത്തിയതായും എഎസ്പിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

സസ്‌പെൻഷനില്‍ കഴിയുന്ന ഉദ്യോഗസ്ഥനാണ് സ്വർണം കൊണ്ടു പോയത്. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഇയാളുടെ വിശദീകരണം. സ്വർണാഭരണങ്ങള്‍ സ്റ്റേഷനില്‍ കാണാനില്ലെന്ന് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് നല്‍കിയ റിപ്പോർട്ടില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 2018-ന് മുൻപും ശേഷവും വിവിധ സമയങ്ങളിലായി സ്റ്റേഷനില്‍ ലഭിച്ച സ്വർണ്ണാഭരണങ്ങളാണ് സ്റ്റേഷനിലെ സിഐ അടിച്ച്‌ മാറ്റിയത്.

നേരത്തെ കൃത്യവിലോപം നടത്തിയതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥൻ കൊണ്ടുപോയ സ്വർണം തിരികെ നല്‍കി നടപടി ഒഴിവാക്കാനും ശ്രമം നടത്തിയെന്ന് കൊണ്ടോട്ടി എഎസ്പിയുടെ റിപ്പോർട്ടില്‍ പറയുന്നു.

അബദ്ധത്തില്‍ സ്വർണ്ണം കൈവശം വന്ന് പോയെന്നും, പിന്നീട് മറന്ന് പോവുകയായിരുന്നുമെന്നാണ് ഉദ്യോഗസ്ഥൻ എഎസ്പിയോട് പറഞ്ഞത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാകുമെന്നാണ് വിവരം. എഎസ്പി റിപ്പോർട്ട് എസ്പിക്ക് ഡിഐജി വഴി ഐജിക്ക് കൈമാറിയിരിക്കുകയാണ്. ഐജിയാണ് പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കേണ്ടത്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments