*മുഖ്യമന്ത്രി വി.ഡി സതീശനെതിരെ അധിക്ഷേപ പരാമർശം; ‘കണ്ടാൽ സുന്ദരൻ, പക്ഷെ ചെകുത്താന്റെ സ്വഭാവ’മെന്ന് എം.എം മണി*
തൊടുപുഴ: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശങ്ങളുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ എം.എം മണി. മൂന്നാറിൽ നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് എം.എം മണി മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശങ്ങൾ നടത്തിയത്.
കണ്ടാൽ സുന്ദരനാണെങ്കിലും ചെകുത്താന്റെ സ്വഭാവമാണ് വി.ഡി സതീശനെന്നും, ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന വ്യക്തിയാണെന്നും മണി കുറ്റപ്പെടുത്തി. സതീശനെപ്പോലെ ഇത്രയും നയവഞ്ചകനായ മറ്റൊരു വ്യക്തിയില്ലെന്നും, ആളുകൾ അദ്ദേഹത്തിന്റെ ചിരി കണ്ട് വീണുപോകുമെങ്കിലും ഒന്നാന്തരം തട്ടിപ്പുകാരനാണ് മുഖ്യമന്ത്രിയെന്നും എം.എം മണി ആരോപിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments