*കേരളത്തിലും 'ബുള്‍ഡോസര്‍ രാജ്'; തൂഫാൻ തരംഗം, ലഹരി വില്പന നടത്തിയിരുന്ന കട പൊലീസ് ഇടിച്ചുനിരത്തി*
ഇടുക്കി : കേരളത്തിലും ബുള്‍ഡോസർ കൊണ്ടുള്ള ഇടിച്ചുനിരത്തലിന് തുടക്കമിട്ട് ഇടുക്കിയില്‍ കട തകർത്തു. നിരോധിത ലഹരിവസ്തുക്കള്‍ വില്‍പന നടത്തിയ കടയാണ് പൊലീസ് ബുള്‍ഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തിയത്.
ഇടുക്കി പൂപ്പാറയിലാണ് സംഭവം. പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെയാണ് കട തകർത്തത്.
ഈശ്വരൻ എന്നയാള്‍ പൂപ്പാറയില്‍ സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് നിരോധിത ലഹരിവില്പന നടന്നിരുന്നത്. ഇയാള്‍ക്കെതിരെ ശാന്തൻപാറ പൊലീസ് അഞ്ചുതവണ കേസെടുക്കുകയും ചെയ്തിരുന്നു. തുടർച്ചയായി നിയമം ലംഘിച്ചിട്ടും കച്ചവടം നിർത്താൻ ഇയാള്‍ തയ്യാറാകാത്തതിനാല്‍ കട സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നല്‍കുകയും ചെയ്തു.
തുടർന്ന് പൊലീസ് നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാൻ ശ്രമിച്ചു. എന്നാല്‍ മതിയായ രേഖകളില്ലാത്തതിനാല്‍ കോടതി ഹർജി തള്ളി. പിന്നാലെ ഹൈക്കോടതിയില്‍ നിന്ന് പൊലീസിന് അനുകൂലമായി വിധിയുണ്ടായി. ഇതേത്തുടർന്നാണ് പഞ്ചായത്തിന്റെ സഹായത്തോടെ കട ബുള്‍ഡോസർ ഉപയോഗിച്ച് പൂർണമായി ഇടിച്ചുനിരത്തിയത്. അതേസമയം, മുൻകൂർ നോട്ടീസ് നല്‍കാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരൻ ആരോപിക്കുന്നത്.
സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായാണ് കട പൊളിച്ചത്. ലഹരി വില്പന നടത്തുന്നവർക്കെതിരെ ഇത്തരം കർശന നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി പൊലീസ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി സ്ഥാപിച്ച കടകള്‍ ലഹരി വില്പനക്കായി ഉപയോഗിച്ചാല്‍ അവ പൂർണമായും പൊളിച്ചുനീക്കും. നിയമപരമായി പ്രവർത്തിക്കുന്ന കടയാണെങ്കില്‍ ലഹരി മരുന്ന് വില്പന നടത്തിയാല്‍ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments