Breaking News

ബനാത്ത് വാലഅനുസ്മരണംജൂൺ 27 ശനിയാഴ്‌ച 4 മണി *ഗ്രാൻഡ് വ്യൂ ഇൻ ഓഡിറ്ററിയം* *താഴേപ്പാലം ബൈപാസ് റോഡ്, തിരുർ*

ഇന്ത്യൻ പാർലമെൻ്ററി ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു ഉജ്ജ്വല വ്യക്തിത്വമായിരുന്നു ജി.എം.ബനാത്ത‌്വാല. നീണ്ട മൂന്ന് പതിറ്റാണ്ടുകാലം ലോക്സ‌ഭയിൽ ഭരണഘടനാ മൂല്യങ്ങളെയും ന്യൂനപക്ഷ അവകാശ ങ്ങളെയും സംരക്ഷിക്കുന്നതിൽ അദ്ദേഹം മുൻപന്തിയിൽ നിന്നു. മികച്ചൊരു വാഗ്മിയും പണ്ഡിതനുമായിരുന്ന ബനാത്ത് വാല, ജനപ്രതിനിധി എന്ന നിലയിൽ ഉന്നതമായ ജനാധിപത്യ മര്യാദകളും പാർല മെന്ററി നിലവാരവും എപ്പോഴുംകാത്തുസൂക്ഷിച്ചു. ജാതി - മത ഭേദമ ന്യേ പാർലമെന്റ്റിലെ എല്ലാ നേതാക്കളും ഒരുപോലെ ആദരിച്ചിരുന്ന ഒരു രാഷ്ട്രീയ തപസ്വിയായിരുന്നു അദ്ദേഹം.

പൊന്നാനി മണ്ഡലത്തിൽ നിന്നും ഏഴു തവണ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബനാത്ത്‌വാല പിന്നോക്ക ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോഴും രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതസൗഹാർദ്ദത്തിനും വേണ്ടി നിലകൊണ്ടു. ലാളിത്യം നിറഞ്ഞ ജീവിതവും രാഷ്ട്രീയത്തിലെ ധാർമ്മികതയും കൊണ്ട് വരുംതലമുറകൾക്ക് എക്കാലവും മാതൃകയാക്കാവുന്ന ജനനായകനായ ജി.എം. ബനാത്ത് വാലയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമമർപ്പിച്ചുകൊണ്ട് സെൻ്റർ ഫോർ കൾച്ചറൽ അഫയേഴ്‌സ് (CFCA) തിരൂരിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ബനാത്ത്‌വാല അനുസ്‌മരണം.

ബനാത്ത് വാല

അനുസ്മരണം

ജൂൺ 27 ശനിയാഴ്‌ച 4 മണി

 *ഗ്രാൻഡ് വ്യൂ ഇൻ ഓഡിറ്ററിയം* *താഴേപ്പാലം ബൈപാസ് റോഡ്, തിരുർ* 


അഡ്വ: എൻ.ഷംസുദീൻ

ബഹു : പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി

സ്‌മാരക പ്രഭാഷണം മാധ്യമങ്ങൾ-സമൂഹം-ജനാധിപത്യം

ഡോ: വിനോദ് കെ ജോസ് മുൻ എക്‌സിക്യൂട്ടീവ് എഡിറ്റർ, കാരവൻ മാഗസിൻ, റാഡ് ക്ലിഫ് ഫെലോ, ഹാർവാർഡ് യൂണിവേഴ്‌സിറ്റി

പത്ര സമ്മേളനത്തിൽ
പങ്കെടുത്തവർ

പി. എ റഷീദ്,പി.വി സമദ്
,എൻ.എ റഹീം,
നാസർ കൊക്കോടി,
ടി.ഇ അബ്ദുൽ വഹാബ്,
പി.റിയാസ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments