Breaking News

*​ദുബായ് മലബാർ കലാ സാംസ്കാരിക വേദി യാത്രയയപ്പും അനുമോദന സംഗമവും സംഘടിപ്പിച്ചു. റിട്ടയേർഡ് അഡിഷണൽ എസ് പി, ടി പി രഞ്ജിത്ത് ഉത്ഘാടനം ചെയ്തു.*

കുമ്പള : ​വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ അനുമോദിക്കുന്നതിനും, സ്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അഡീഷണൽ സബ് ഇൻസ്പെക്ടർ  പ്രദീപ് കുമാറിന് ഹൃദ്യമായ യാത്രയയപ്പ് നൽകുന്നതിനുമായി ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഒരുക്കിയ സ്നേഹസംഗമം പരിപാടി വർണ ശബളവും വേറിട്ടതുമായി മാറി. കുമ്പള റോയൽ ഖുബ്ബ ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങ് റിട്ടയേർഡ് അഡിഷണൽ എസ് പി, ടി പി രഞ്ജിത്ത് ഉത്ഘാടനം ചെയ്തു.  

കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ അബ്ദുള്ള കുഞ്ഞി ചേർക്കള, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു കെ സൈഫുള്ള തങ്ങൾ, കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ കാദർ ഹാജി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ ഇർഫാന ഇഖ്ബാൽ എന്നിവർ മുഖ്യ അഥിതികളായി. 

എ കെ ആരിഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു. 

ഇന്ത്യൻ ആർമിയിലേക്ക് സെലക്ഷൻ ലഭിച്ച ദീക്ഷ ദേവദാസ്, ഇന്ത്യൻ സോഫ്റ്റ്‌ ബേസ് ബോൾ താരം  ദീപ്തി ആർ, ബോക്സിംഗ് ചാമ്പിയൻഷിപ്പിൽ 45 കിലോഗ്രാമിൽ 18 വസ്സിന് മുകളിൽ ഉള്ളവരുടെ മത്സരത്തിൽ സ്വർണ്ണം നേടിയ ഫാത്തിമത്ത് സയാഹന, മൂന്നാം സ്ഥാനം നേടിയ മറിയമത്ത് സഫ്നത്ത് ശാസിയ, ചെസ്സ് മത്സരത്തിൽ വിജയിയായ 6 വയസ്സുകാരൻ  മാസ്റ്റർ  അബ്ദുൽ കാദർ, നജുവാൻ കേരള ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് ജേതാവ്  മാസ്റ്റർ ഹുസൈൻ സയാൻ മാലിക് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കാസറഗോഡ് 

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അർജുൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി വി ജയിംസ്, പ്രത്വിരാജ് ഷെട്ടി, സോയ ലത്തിഫ്, കുമ്പളഗ്രാമപഞ്ചായത്ത് അംഗ്ങ്ങളായ മഞ്ജുനാഥൻ ആൾവ, ഫസൽ പേരാൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പരമുഖരായ സിദീഖ് ശമ്മാസ്, ലക്ഷമണ പ്രഭു, ഖലീൽ മാസ്റ്റർ, ബി എൻ മുഹമ്മദ്‌ അലി, രവി പൂജാരി, അർജുൻ തയലാങ്ങാടി, ലോകനാഥൻ ഷെട്ടി, മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവർ സംസാരിച്ചു.  

കെ വി യുസഫ് നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments