Breaking News

*കുഞ്ചത്തൂർ: അയാഷ് ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ന് സൗജന്യ മെഡിക്കൽ ക്യാമ്പ്.*

​മഞ്ചേശ്വരം : കുഞ്ചത്തൂർ അണ്ടർപാസിനു സമീപം പുതുതായി ആരംഭിച്ച അയാഷ് ക്ലിനിക് ആൻഡ് ലേബറട്ടറിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 2 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്‌ക്ക് 1 മണി വരെ പൊതുജനങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുയാണെന്ന് അയാഷ് ക്ലിനിക്കിൽ നടന്ന പത്രസമ്മേളനത്തിൽ കനച്ചൂർ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസറും അയാഷ് ക്ലിനിക് മേധാവിയുമായ ഡോ. സുജീന കുഞ്ചത്തൂർ ആണ് ഇക്കാര്യം അറിയിച്ചത്.

​"ആരോഗ്യം എല്ലാവർക്കും പ്രാപ്യമാക്കുക, മികച്ച ആരോഗ്യ സേവനം ഉറപ്പാക്കുക" എന്നതാണ് ഈ ക്യാമ്പിന്റെ പ്രധാന ലക്ഷ്യമെന്ന് അവർ വ്യക്തമാക്കി. 

ക്യാമ്പിൽ ജനറൽ ഹെൽത്ത് ചെക്കപ്പ്, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ വിവിധ പരിശോധനകളും എല്ലാ പ്രായത്തിലുള്ളവർക്കും അനുഭവസമ്പന്നരായ ഡോക്ടർമാരുടെ വിദഗ്ധ ഉപദേശവും മാർഗ്ഗനിർദ്ദേശങ്ങളും ലഭ്യമാകും.

​എല്ലാ പ്രായത്തിലുള്ളവർക്കും ക്യാമ്പിലേക്ക് പ്രവേശനം സൗജന്യമാണ്.

 അത്യാധുനിക സാങ്കേതികവിദ്യയോടെയുള്ള വിശ്വസനീയമായ പരിശോധനകളും പരിശോധനാ ഫലങ്ങൾ തടസ്സമില്ലാതെ പെട്ടെന്ന് ലഭ്യമാക്കാനുള്ള സൗകര്യവും ഇവിടെയുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

 കുഞ്ചത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും പൊതുജനങ്ങൾ ഈ ആരോഗ്യ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.

​പത്രസമ്മേളനത്തിൽ സീനിയർ ഫിസിഷ്യൻ ഡോ. ഖാദർ, മാനേജിംഗ് ഡയറക്ടർ സയ്യിദ് ശുകൂരു എന്നിവരും സന്നിഹിതരായിരുന്നു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments