*ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദിക്ർ-ദുആ മജ്ലിസും ഖാളി അക്കാഡമിയിൽ സംഘടിപ്പിച്ചു*
കാസർഗോഡ് : സമസ്ത ജനറൽ സെക്രട്ടറിയും കാസർഗോഡ് ഖാളിയും ഖാളി അക്കാദമിയുടെ മുഖ്യ രക്ഷാധികാരിയുമായിരുന്ന ശൈഖുൽ ജാമിഅ: ശൈഖുനാ ആലിക്കുട്ടി ഉസ്താദ് അനുസ്മരണവും ദിക്ർ-ദുആ മജ്ലിസും ഖാളി അക്കാദമിയിൽ സംഘടിപ്പിച്ചു.
ഖാളി അക്കാദമി അബൂദബി പ്രസിഡന്റ് പ്രമുഖ വ്യവസായി അസീസ് പെർമുദെ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് അബ്ബസ് ഫൈസി പുത്തിഗെ അധ്യക്ഷത വഹിച്ചു റഫീഖ് ദാരിമി മൻചി സ്വാഗതവും എം എച്ച് അബ്ദുൽ റഹ്മാൻ ഉറുമി നന്ദി പറഞ്ഞു പ്രമുഖ പണ്ഡിതന്മാരും സാദാത്തുക്കളും ഉമറാക്കളും സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
സയ്യിദ് മുഹമ്മദ് ഷമീം തങ്ങൾ കുമ്പോൽ, സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ കളത്തൂർ, സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, അബ്ദുൽ മജീദ് ദാരിമി പയ്യക്കി, ഇബ്രാഹിം ഫൈസി കണ്ണിയത്ത്, അബ്ദുൽ നാസിർ ഫൈസി ബെറുവം, വി കെ ജുനൈദ് ഫൈസി ബംബ്രാണ മുദരിസ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
AKM അഷ്റഫ് എം.എൽ.എ., മാഹിൻ ഹാജി എം.എൽ.എ., എൻ. എ. നെല്ലിക്കുന്ന് (മുൻ എം.എൽ.എ.) ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
ഷെയ്ഖുനാ ആലിക്കുട്ടി ഉസ്താദിന്റെ ദീനീ, വിദ്യാഭ്യാസ, സാമൂഹിക സേവനങ്ങൾ അനുസ്മരിച്ച ചടങ്ങിൽ അദ്ദേഹത്തിന്റെ മാതൃക സമൂഹത്തിന് എന്നും പ്രചോദനമാണെന്ന് പ്രഭാഷകർ അഭിപ്രായപ്പെട്ടു. ദിക്ർ-ദുആ മജ്ലിസോടെയാണ് പരിപാടി സമാപിച്ചത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments