Breaking News

'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതി അൺ-എയ്ഡഡ് സ്കൂളുകൾക്കും വ്യാപിപ്പിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

​കാസർകോട് : കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് കൈറ്റ് (KITE) മുഖേന നടപ്പിലാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതി അൺ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്കുകൂടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും രക്ഷിതാവുമായ അർഫാന നെജീബാണ് മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.

​കോഡിംഗ്, റോബോട്ടിക്സ്, ആനിമേഷൻ തുടങ്ങിയ നവീന സാങ്കേതിക വിദ്യകൾ കുട്ടികളിലേക്ക് എത്തിക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ്' പദ്ധതി നിലവിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് നടപ്പിലാക്കുന്നത്. ഇത് കാരണം സംസ്ഥാനത്തെ അൺ-എയ്ഡഡ് വിദ്യാലയങ്ങളിലെ മിടുക്കരായ അനേകം കുട്ടികൾക്ക് ഈ മികച്ച അവസരം നഷ്ടമാവുകയാണെന്നും, സഹപാഠികൾക്ക് ലഭിക്കുന്ന പരിശീലനം തങ്ങൾക്ക് ലഭിക്കാത്തതിൽ കുട്ടികൾ നിരാശയിലാണെന്നും നിവേദനത്തിൽ വ്യക്തമാക്കുന്നു.

​എല്ലാ കുട്ടികൾക്കും തുല്യമായ ഡിജിറ്റൽ അവസരങ്ങൾ ഉറപ്പാക്കണമെന്നും, നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് അൺ-എയ്ഡഡ് സ്കൂൾ കുട്ടികൾക്കും 'ലിറ്റിൽ കൈറ്റ്‌സ്' യൂണിറ്റുകൾ ആരംഭിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ നിവേദനം, തുടർനടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിദ്യാഭ്യാസ ഡയറക്ടർ ജനറലിന് (DGE) കൈമാറിയിട്ടുണ്ട്.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments