Breaking News

*സമസ്ത സെക്രട്ടറി പദം ആദൃ ശേരി ഹംസ കുട്ടി മുസ്ല്യാർക്ക് സാധ്യത?*

മലപ്പുറം : ആലി കുട്ടി മുസ്ലിയാരുടെ വിയോഗത്തിനുശേഷം സമസ്തയുടെ അടുത്ത ജനറൽ സെക്രട്ടറി ആരെന്ന് ചോദ്യം ഉയർന്നുവരികയാണ്, ആലി കുട്ടി മുസ്ലിയാർ കേരളത്തിലും പുറത്തും അന്താരാഷ്ട്ര  തലങ്ങളിലും വൈജ്ഞാനീയ മേഖലകളിൽ ശോഭിക്കാൻ കഴിഞ്ഞ ഒരു വ്യക്തിത്വത്തിനുടമയായിരുന്നു, ഇനി അതുപോലെ വൈജ്ഞാനികരംഗത്തും സംഘാടക രംഗത്തും ആഗോളതരത്തിലും ഇടപെടാൻ സമസ്തയിൽ യോഗ്യനായ ഒരാൾ ബഹുമാനപ്പെട്ട ആദർശേരി ഹംസക്കുട്ടി മുസ്ലിയാർ മാത്രമാണുള്ളത് ,ദീർഘകാലം യുഎഇയിൽ ഖത്തീമ്പായി സേവനമനുഷ്ഠിച്ച ഇദ്ദേഹം വിപുലമായ ലോക ബന്ധങ്ങളുളള വ്യക്തിയാണ്, സമസ്ത സ്ഥാപനങ്ങൾ വളർത്തുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചിട്ടുണ്ട്, അദ്ദേഹത്തിൻറെ നേതൃ പാടവത്തിൻ്റെ ഏറ്റവും വലിയ തെളിവാണ് വളാഞ്ചേരി മർക്കസ് സ്ഥാപനങ്ങൾ, അതുപോലെ സമസ്തയുടെ പിളർപിന് മുമ്പും ശേഷവും ധാരാളം സുന്നി സ്ഥാപനങ്ങൾ വളർത്തുന്നതിൻ തൻ്റെ ബന്ധങ്ങൾ ഉപയോഗിച്ച് സഹായഹസ്തങ്ങൾ ചെയ്തിട്ടുണ്ട്, കൂടാതെ സമസ്തയിലെ ലീഗ് അനുകൂലികൾക്കും പ്രതികൂലികൾക്കും ഒരുപോലെ സ്വീകാര്യനായ വ്യക്തിത്വമാണ് അദ്ദേഹം ,കാന്തപുരം വിഭാഗത്തിനും അദ്ദേഹത്തോട് അടുപ്പമുണ്ട്, പാണക്കാട് കുടുംബവുമായി സുദൃഢ ബന്ധം നിലനിർത്തുന്ന ഒരു വ്യക്തിയാണ് അദ്ദേഹം, ഇപ്പോഴും പൊട്ടച്ചിറ അൻവരിയ്യയുടെ   പ്രിൻസിപ്പലായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നുണ്ട്, അന്താരാഷ്ട്ര പണ്ഡിതന്മാരും വിശിഷ്യാ യുഎഇയിലെ മതോപദേഷ്ടാ അടക്കമുള്ള വ്യക്തിത്വത്തോടെ ബന്ധമുള്ള അദ്ദേഹത്തിൻറെ പരിചയം സമസ്തക്ക് പ്രയോജനപ്പെടും എന്നതിൽ സംശയമില്ല തൻ്റെ അറബി രചനയുടെ അവതാരിക എഴുതിയത് യു എ ഇ പ്രസിഡൻ്റിൻ്റെ മതകാര്യ ഉപദേഷ്ടാവാണ്, മാത്രമല്ല ഹദീസ് ഗോളശാസ്ത്രം കർമശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക മേഖലകളിൽ വലിയ പ്രാഗത്ഭ്യമുള്ള വ്യക്തിത്വമാണദ്ദേഹം വർത്തമാനകാല സാഹചര്യത്തിൽ സമ് സ്തയെ മുന്നോട്ട്  നയിക്കുവാൻ എന്തുകൊണ്ടും യോഗ്യ നാണദ്ദേഹം, അദ്ദേഹത്തെപ്പോലുള്ള സമർത്ഥനായ കുശാഗ്ര ബുദ്ധിയുള്ള ഒരാളെയാണ് സമസ്തയെ നയിക്കാൻ കാലം തേടുന്നത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments