Breaking News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള : വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4-ന് മണിമുണ്ട സ്കൂളിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ കുമ്പള പ്രസ് ഫോറത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1977 മുതൽ വിദ്യാഭ്യാസ, സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റി പിന്നാക്ക വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് തൊഴിൽപരിശീലനം, വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തിവരുന്നത്.
സൊസൈറ്റിയുടെ സ്ഥാപകനായ അദ്ദേഹം സർവ്വ മേഖലകളിലും നിറസാന്നിധ്യമായിരുന്നു.
മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക ചെയർമാൻ, മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്,കെ.വി.വി.ഇ.എസ് ഉപ്പള യൂണിറ്റ് ഭാരവാഹി, മംഗൽപാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഉപ്പള റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹി എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. ഉപ്പള–മണിമുണ്ട റോഡ് യാഥാർഥ്യമാക്കൽ,ഉപ്പള റെയിൽവേ സ്റ്റേഷൻ വികസനം തുടങ്ങിയ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചു.
മഞ്ചേശ്വരം സബ് ജില്ലയിലെ യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കായാണ് ടാലന്റ് സെർച്ച് പരീക്ഷ സംഘടിപ്പിക്കുന്നത്. ബന്ധപ്പെട്ട ക്ലാസുകളുടെ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി എല്ലാ അക്കാദമിക് വിഷയങ്ങളിൽ നിന്നും പൊതുവിജ്ഞാനത്തിൽ നിന്നുമായി ഒ.എം.ആർ. രീതിയിലായിരിക്കും പരീക്ഷ.
വിജയികൾക്ക് യഥാക്രമം 2,222, 1,555, 1,111 വീതം ക്യാഷ് അവാർഡുകളും മൊമെന്റോയും സമ്മാനിക്കും. പരീക്ഷയിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകും. രജിസ്ട്രേഷൻ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക്  പരീക്ഷയിൽ പങ്കെടുക്കാം.
ഓഗസ്റ്റ് 2 ന് രജിസ്ട്രേഷൻ അവസാനിക്കും.
വാർത്താസമ്മേളനത്തിൽ മുഹമ്മദ് അസീം മണിമുണ്ട, ഷെയ്ഖ് മുഹിയുദ്ദീൻ സാബിർ, സിയാന സാബിർ, മുഹിയുദ്ദീൻ ശിഹാബ്, മുഫീദ് പൊസോട്ട് എന്നിവർ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments