ഖുർആൻ സുന്നത്ത് സൊസൈറ്റി യുടെ "മുത്തഖി അവാർഡ് " വിതരണം ചെയ്തു.
കോഴിക്കോട് : ഇന്നലെ കോഴിക്കോട് ടൗൺ ഹാളിൽ വെച്ച് ഖുർആൻ സുന്നത്ത് സൊസൈറ്റി യുടെ "മുത്തഖി അവാർഡ് " വിതരണം ചെയ്തു.
കഴിഞ്ഞ വർഷം മുത്തഖി അവാർഡിന് അർഹമായ TP ചന്ദ്രശേഖരന് നൽകേണ്ട അവാർഡ് ജയശങ്കർ ഏറ്റ് വാങ്ങി.
ഈ വർഷം മുത്തഖി അവാർഡിന് അർഹനായ രാഹുൽ ഈശ്വറിനും അവാർഡ് നല്കി.
ഖുർആനിൻ്റെ അകംപൊരുൾ ജനപക്ഷം സമർപ്പിച്ച് ഒരു പുതിയ ഖുർആനിക നവോത്ഥാനത്തിന് തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മുസ്തഫ മൗലവിയാണ് അവാർഡുകൾ വിതരണം ചെയ്തത്.
കേരളം കണ്ട ഏറ്റവും വലിയ ഖുർആൻ പണ്ഡിതനായ ചേകനൂർ മൗലവിയെ തട്ടികൊണ്ട് പോയി ചുവന്ന കുന്നിൽ കുഴിച്ചിട്ട ജൂലായ് 29 നാണ് KSS ൻ്റെ കീഴിൽ മുത്തഖി അവാർഡ് വിതരണവും ചേകനൂർ മൗലവി അനുസ്മരണവും മത ഭീകരതാവിരുദ്ധ ദിനാചരണവും സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ MN കാരശ്ശേരി രാഹുൽ ഈശ്വർ മുസ്തഫ മൗലവി ജാഫർ അത്തോളി ജയശങ്കർ ഡോ :അബ്ദുൽ ജലീൽ പൊറ്റേക്കാട് സലാം പറവണ്ണ ബഷീർ താനാളൂർ എന്നിവർ പങ്കെടുത്തു.
മുത്തഖി മുസ്ലിം മുഅ്മിൻ എന്നീ ഇസ്ലാം മതകാഴ്ചപ്പാടുകളെ ഖുർആൻ കൊണ്ട് പൊളിച്ചെഴുതുന്നതിൻ്റെ ഭാഗമാണ് മുത്തഖി അവാർഡ് വിതരണം.
മുസ്ലിംകൾ എന്ന പട്ടികയിൽ ഉൾപെടാത്തവരും , അഞ്ചു നേരം നമസ്കരിക്കാത്തവരും , സമൂഹത്തിൽ നന്മക്കും നീതിക്കും വേണ്ടി പ്രയത്നിക്കുന്നവരുമാണ് മുത്തഖി അവാർഡിന് അർഹതയുള്ളത്.
KSS ൻ്റെ ആദ്യത്തെ മുത്തഖി അവാർഡ് നല്കിയത് U.കലാനാഥൻ മാഷിനായിരുന്നു. പിന്നീട് സുനിൽ P ഇളയിടത്തിന് നല്കിയത്.
ഖുർആനിലെ 2/177 സൂക്ത പ്രകാരം മുത്തഖിയെ തെരെഞ്ഞെടുത്ത് വിതരണം ചെയ്യുന്ന "മുത്തഖി അവാർഡ് "വലിയ ചർച്ചകൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments