Breaking News

*അങ്ങാടിപ്പുറത്ത് മൊബൈൽ ഫോൺ ഉപയോഗത്തെത്തുടർന്നുള്ള തർക്കം; പതിനെട്ടുകാരൻ ജീവനൊടുക്കി*

​അങ്ങാടിപ്പുറം : വീട്ടുകാർ മൊബൈൽ ഫോൺ എടുത്തുവെച്ചതിലുള്ള മനോവിഷമത്തെത്തുടർന്ന് പതിനെട്ടുകാരൻ ജീവനൊടുക്കി. അങ്ങാടിപ്പുറം സ്വദേശി മുൻഷീദ് ആണ് മരിച്ചത്.
​ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് മാതാവ് വിലക്കുകയും ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ കടുത്ത മനോവിഷമം പ്രകടിപ്പിച്ച മുൻഷീദ്, ഉമ്മ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. ഉമ്മ തിരിച്ചെത്തി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്.
​തുടർന്ന് പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകുന്നേരം 6 മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഭൗതികശരീരം വീട്ടിലേക്ക് കൊണ്ടുവന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments