*ഒന്നാം ക്ലാസ് പ്രവേശനം: ഇത്തവണയും മലപ്പുറം ഒന്നാമത്*>ജില്ലയിൽ ചേർന്നത് 52,154 പുതിയ കൂട്ടുകാർ; എയ്ഡഡ് മേഖലയെ മറികടന്ന് പൊതുവിദ്യാഭ്യാസം..!
സംസ്ഥാനത്ത് ഈ വർഷത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെത്തി ഇത്തവണയും മലപ്പുറം ജില്ല ഒന്നാമതെത്തി. മുൻ വർഷങ്ങളെ അപേക്ഷിച്ച് കുട്ടികളുടെ ആകെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും സംസ്ഥാനതലത്തിൽ മലപ്പുറം തന്നെയാണ് മുന്നിൽ.
ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലായി ആകെ 52,154 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. ഇതിൽ സർക്കാർ സ്കൂളുകളിൽ 19,066 പേരും എയ്ഡഡ് സ്കൂളുകളിൽ 33,088 പേരും ഉൾപ്പെടുന്നു.
സംസ്ഥാനത്താകെ ഈ വർഷം സർക്കാർ സ്കൂളുകളിൽ 73,614 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 1,33,093 കുട്ടികളുമടക്കം ആകെ 2,06,706 വിദ്യാർത്ഥികളാണ് ഒന്നാം ക്ലാസിലെത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ പ്രവേശനം നേടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് (ഗവ. സ്കൂളുകളിൽ 6,499, എയ്ഡഡ് സ്കൂളുകളിൽ 14,032).
ജില്ലയിൽ എയ്ഡഡ് മേഖലയെ മറികടന്ന് സർക്കാർ സ്കൂളുകൾ നേട്ടമുണ്ടാക്കിയത് വണ്ടൂരിലാണ്. ഇവിടെ സർക്കാർ സ്കൂളുകളിൽ 5,245 കുട്ടികളും എയ്ഡഡ് സ്കൂളുകളിൽ 4,936 കുട്ടികളും പ്രവേശനം നേടി.
സർക്കാർ സ്കൂളുകളിൽ ഏറ്റവും കുറവ് കുട്ടികൾ ചേർന്നത് തിരൂരിലാണ് (2,784 പേർ). എന്നാൽ എയ്ഡഡ് മേഖലയിൽ ഇവിടെ 6,465 കുട്ടികൾ എത്തിയിട്ടുണ്ട്.
സർക്കാർ മേഖലയിൽ 4,538 കുട്ടികളും എയ്ഡഡ് മേഖലയിൽ 7,655 കുട്ടികളും ഒന്നാം ക്ലാസിലെത്തി.
പ്രവേശനത്തിൽ ജില്ല മുന്നിലാണെങ്കിലും മലപ്പുറത്തെ ചില സ്കൂളുകളിൽ കുട്ടികളുടെ എണ്ണക്കുറവ് വലിയ പ്രതിസന്ധിയാകുന്നുണ്ട്. ആകെ 50 കുട്ടികളിൽ താഴെ മാത്രം പഠിക്കുന്ന അറുപതിലധികം സ്കൂളുകൾ ജില്ലയിലുണ്ട്. ഇതിൽ ഭൂരിഭാഗവും എയ്ഡഡ് മേഖലയിലാണ്. 22 സർക്കാർ സ്കൂളുകളിലും സമാനമായ രീതിയിൽ 50-ൽ താഴെ മാത്രമാണ് നിലവിൽ വിദ്യാർത്ഥികളുള്ളത്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments