Breaking News

63 ഗ്രാം MDMA കൈവശം വെച്ച കേസ്: പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി.

കാസറഗോഡ്: മാരക മയക്കുമരുന്നായ MDMA അനധികൃതമായി കൈവശം വെച്ച് വിൽപ്പന നടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ. ഉപ്പള മുസ്സൊടി പുഴക്കര ഹൗസിലെ അബ്ദുൽ അസീസിനെയാണ് (29) കാസർഗോഡ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് വിനായക റാവു ആർ. ശിക്ഷിച്ചത്.
2024 മാർച്ച് 9-ന് കുഞ്ചത്തൂർ വെച്ചാണ് അബ്ദുൽ അസീസിനെ 63 ഗ്രാം MDMA സഹിതം മഞ്ചേശ്വരം പോലീസ് പിടികൂടിയത്. വിൽപ്പനയ്ക്കായി മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുകയാണെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.
മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായിരുന്ന ടോൽസൺ പി. ജോസഫ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേസിൽ, അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മഞ്ചേശ്വരം ഇൻസ്‌പെക്ടർ ആയിരുന്ന അനൂപ് കുമാർ ഇ. ആണ്.
--------------------------
NDPS ആക്ട് സെക്ഷൻ 22(C) പ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.
ശിക്ഷ:10 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും.
പിഴ അടച്ചില്ലെങ്കിൽ: അധികമായി 1 വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
--------------------------------
പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. വേണുഗോപാലൻ പി. ഹാജരായി.

No comments