Breaking News

*ട്രെയിന്‍ ടിക്കറ്റ് ബുക്കിങില്‍ നിന്നും കാപ്ച ഒഴിവാക്കി ഐആര്‍സിടിസി*

ന്യൂഡല്‍ഹി :  ഓണ്‍ലൈന്‍ ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് കൂടുതല്‍ ലളിതമാക്കാന്‍ കാപ്ച വെരിഫിക്കേഷന്‍ ഒഴിവാക്കി റെയില്‍വേ മന്ത്രാലയം. കാപ്ച തിരിച്ചറിയാന്‍ ബുദ്ധിമുട്ടുന്നതുമൂലം ബുക്കിങ് തടസ്സപ്പെടുന്നുവെന്ന വ്യാപക പരാതികളെ തുടര്‍ന്നാണ് തീരുമാനം.

 യാത്രക്കാരുടെ ആധാര്‍ അധിഷ്ഠിത തിരിച്ചറിയല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തിലാണ് കാപ്ച ഒഴിവാക്കിയത്. ഇതോടെ ഇനി മുതല്‍ വെറും എട്ടു ക്ലിക്കുകള്‍ക്കുള്ളില്‍ ഐആര്‍സിടിസി പ്ലാറ്റ്‌ഫോമിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും. 

ടിക്കറ്റ് ബുക്ക് ചെയ്യുന്നത് കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളല്ല, യഥാര്‍ഥ ഉപയോക്താക്കളാണെന്ന് ഉറപ്പാക്കാനാണ് ഇതുവരെ കാപ്ച സംവിധാനം ഉപയോഗിച്ചിരുന്നത്. പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ അതിന്റെ ആവശ്യം കുറഞ്ഞതായി റെയില്‍വേ വിലയിരുത്തുന്നു.

 ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനശേഷിയും ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. നിലവില്‍ മിനിറ്റില്‍ ഏകദേശം 32,000 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനത്തെ 1.5 ലക്ഷം ടിക്കറ്റുകള്‍ വരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാക്കി ഉയര്‍ത്തും. 

കൂടാതെ, നിലവില്‍ മിനിറ്റില്‍ നാലു ലക്ഷം ഇന്‍ക്വയറികള്‍ കൈകാര്യം ചെയ്യുന്ന ശേഷി 40 ലക്ഷമായി വര്‍ധിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments