Breaking News

*കൈക്കൂലി വാങ്ങിയ പെരിന്തൽമണ്ണ സ്റ്റേഷനിലെ പൊലീസുകാരന് സസ്പെൻഷൻ*

പെരിന്തൽമണ്ണ ; പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയയാളുടെ ഫോൺ വിട്ടു നൽകുന്നതിന് കൈക്കൂലി വാങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ എൻ.എച്ച്. ബിവിനെയാണ് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.

പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചുവരുത്തിയ സാബിക് എന്നയാളുടെ ഫോൺ വിട്ടു നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഫോൺ വാങ്ങിവെച്ച ശേഷം ഒരാഴ്ച കഴിഞ്ഞ് വരാൻ പറയുകയായിരുന്നു. ഒരാഴ്ച കഴിഞ്ഞെത്തിയപ്പോൾ ആദ്യം 25000 രൂപ ആവശ്യപ്പെട്ടു. വില പേശലിനൊടുവിൽ 5000 രൂപയാക്കി. ഇതിൽ 2000 രൂപ വാങ്ങിയ ശേഷം ഫോൺ വിട്ടു നൽകി. ബാക്കി തുക പിന്നീട് എത്തിക്കണമെന്നും പറഞ്ഞു. പിന്നീട് പണം അയച്ചു നൽകാനായി ഒരു ഫോൺ നമ്പർ നൽകി. അതിലേക്കു ഗൂഗിൾ പേ വഴി പണം നൽകി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഫോൺ നമ്പർ ഒരു സ്പായുടേതാണെന്നു കണ്ടത്തി.

ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിൽ നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്. അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിക്ക് നിർദേശം നൽകി. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments