Breaking News

ഓപ്പറേഷന് വിധേയനായ ബേഡകം തലേക്കുന്നിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുക.



കാസറഗോഡ് : ഓപ്പറേഷന് വിധേയനായ ബേഡകം തലേക്കുന്നിലെ  അഞ്ചാംക്ലാസ്  വിദ്യാര്‍ത്ഥി മരിച്ച സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റകാർക്കെതിരെ  അടിയന്തിര നടപടി സ്വീകരിക്കണം.കുണ്ടംകുഴി സ്‌കൂളില്‍ പഠിക്കുന്ന മുഹമ്മദ് ഇയാസാണ് ഇന്ന് രാവിലെ കാസർഗോഡ് ജനറൽ ആശുപത്രിയിൽ മരിച്ചത്. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് ഗവ.ആശുപത്രിയില്‍ ഓപറേഷന് വിധേയനായിരുന്നു കുട്ടി. എന്നാൽ രക്ഷിതാക്കളോട് മൈനർ സർജറി എന്ന് സൂചിപ്പിച്ചാണ് ഓപ്പറേഷൻ നടത്തിയത്.
ആരോഗ്യ രംഗത്ത് തുടർച്ചയായി വീഴ്ചകൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ അനാസ്ഥ മൂലം ഒരു പിഞ്ചു കുഞ്ഞിന്റെ ജീവനാണ് നഷ്ടമായത്.
കാസർഗോഡ് ജനറൽ ആശുപത്രിയിലെ സംഭവിച്ച ചികിത്സപിഴവിൽ കർശന നടപടി ആവശ്യപ്പെട്ട് ജനറൽ ആശുപത്രിയിലേക്ക് ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ നാളെ രാവിലെ 10 മണിക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.

No comments