Breaking News

*വാക്ക് പാലിച്ച മന്ത്രിക്ക് നാപയുടെഅഭിനന്ദനം.*

തിരൂർ:അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന്
കെ ടെറ്റ്
ബാധമാക്കില്ലന്ന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ രക്ഷിതാക്കളുടെ ദേശീയ കുട്ടായ്മയായ നാഷണൽ പാരൻ്റ്സ് അസോസിയേഷൻ
സംസ്ഥാന കമ്മിറ്റിക്ക് നൽകിയ ഉറപ്പ്
പാലിച്ച് ഉത്തരവിറക്കിയതിൽ
നാപ സംസ്ഥാന കമ്മിറ്റി മന്ത്രിയെ അഭിനന്ദിച്ചു.
മന്ത്രിയുടെ നിർദേശ പ്രകാരം ജൂൺ 29 ന്
പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്ഥാന കയറ്റത്തിന് അർഹതയുള്ള
സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും
പ്രധാനാധ്യാപകരായും
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർമാരായും
സ്ഥാന കയറ്റം ലഭികേണ്ടവർക്ക്
നിയമനം നൽകണമെന്ന് ഉത്തരവിക്കിയിരുന്നു.
സർവിസിലുള്ള 
അധ്വാപകർക്ക്
മാത്രമായി മെയ് 9 ന്
കെ ടെറ്റ് പരിക്ഷ നടത്താൻ സർക്കാർ
പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെയും പരീക്ഷ നടന്നിട്ടില്ല. സാങ്കേതിക കാരണങ്ങളാൽ
 പരിക്ഷ മാറ്റിവെക്കുകയാണുണ്ടായത്. 
ഇത് കാരണമാണ് മിക്ക അധ്യാപകർക്കും പരിക്ഷ എഴുതാൻ കഴിയാതെ വന്നത്.
ആഗസ്റ്റ് ആദ്യവാരം
സർവ്വിസിലുള്ള അധ്യാപകർക്കായി
നടത്തുന്ന
പരിക്ഷയിൽ 
അയൽ സംസ്ഥാനങ്ങൾ ചെയ്ത പോലെ
കട്ട് ഓഫ് 50 ശതമാനം മാർക്കായി നിജപ്പെടുത്തുകയും
5 വർഷത്തിൽ താഴെ
സർവ്വിസ് ബാക്കിയുള്ളവർക്ക്
മോഡറേഷൻ നൽകുകയും വേണമെന്ന്
നാപ ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് അഡ്വ: പ്രകാശ് പി തോമസ് അധ്യക്ഷനായി
മുജീബ് താനാളൂർ, പി മനോഹരൻ , 
കെ പി യു അലി, വില്ലറ്റ് കൊറിയ,
ടി വിജയൻ,ഡോ. കെ പി വഹീദ
ഷൈനി വർഗീസ്, നീന മോഹൻ, 
എന്നിവർ സംസാരിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments