*ബാലാവകാശ കമ്മീഷൻ ഇടപെട്ടു. ജൂലൈ മുതൽ ഭിന്നശേഷി വിഭാഗക്കാർക്ക് ഉള്ള സർട്ടിഫിക്കറ്റും, ഡിസിബിലിറ്റി കാർഡും പരിശോധന 4ാം നിലയിൽ നിന്നും താഴത്തെ നിലയിലേക്ക് മാറ്റും*.
കാസർഗോഡ് : കാസറഗോഡ് ജനറൽ ആശുപത്രിയിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നത് 4 ആം നിലയിൽ. പ്രായമായവരും ഭിന്നശേഷി വിഭാഗത്തിലും പെട്ട നിരവധി പേർക്ക് അവരുടെ മെഡിക്കൽബോർഡ് സർട്ടിഫിക്കറ്റ് പുതുക്കാനും പുതിയത് നൽകാനും ഈ ക്യാമ്പിൽ പങ്കെടുത്ത് ഡോക്ടർമാരുടെ സർട്ടിഫിക്കേഷന്‍ നിർബന്ധമാണ്.അതിൻറെ അടിസ്ഥാനത്തിലാണ് മെഡിക്കൽ ബോർഡ് ഭിന്നശേഷി വിഭാഗക്കാർക്കുള്ള സർട്ടിഫിക്കറ്റും അതുപോലെതന്നെ ഡിസിബിലിറ്റി കാർഡും ഇഷ്യൂ ചെയ്യുന്നത്.വർഷങ്ങളായി ഈ പരിശോധന നടക്കുന്നത് ഹോസ്പിറ്റലിന്റെ നാലാം നിലയിലാണ്.ഇത് ഭിന്നശേഷിക്കാരായിട്ടുള്ള കുട്ടികൾക്കും അതുപോലെതന്നെ അവരുടെ രക്ഷിതാക്കൾക്കും ഏറെ പ്രയാസം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഇതാണ് ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ലത.കെ മദനൻ ബാലാവകാശ കമ്മീഷന് നൽകിയിപരാതിയിൽ ഹോസ്പിറ്റൽ സൂപ്രണ്ടിന് മെമ്മോ അയക്കുകയും അവരുടെ വാദം കേൾക്കുകയുണ്ടായി. അതുപോലെ ഇന്ന് കാസർഗോഡ് കളക്ടറേറ്റിൽ വച്ച് നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങ്ങിൽ ഞാനും പങ്കെടുക്കുകയുണ്ടായി. എൻറെ മകൾക്ക് വേണ്ടിയും
മറ്റുള്ളവർക്ക് വേണ്ടിയും കാസറഗോഡ് ഗവഃ എസ്എസ്എൽ പഠിക്കുന്ന കുട്ടിയുടെ മാതാവാണ് ആണ് പരാതി നൽകിയത്.ഇന്ന് നടന്ന സിറ്റിംഗിൽ ജൂലൈ മുതൽ പരിശോധന താഴത്തെ നിലയിലെ നടത്തുമെന്നുള്ള ഉത്തരവ് ആശുപത്രി സൂപ്രണ്ട് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. അതുപോലെ കമ്മീഷൻ നമ്മുടെ ഈ പൊതു താൽപര്യപ്രകാരമുള്ള ഈ അപേക്ഷയിൽ നമ്മളോട് അതിനുള്ള നന്ദി പറയുകയും ഹോസ്പിൽ ഡി.എം ഒ യും നമ്മുടെ ഈ വിഷയം ചൂണ്ടിക്കാട്ടിയതിലുള്ള നന്ദി അറിയിക്കുകയും ചെയ്തു. ഒരു പൊതുബോധത്തിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇത്തരത്തിൽ ഉള്ള ഈ പ്രശ്നം ബാലാവകാശ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ജൂലൈ മാസം മുതൽ കാസർകോട് ജനറൽ ഹോസ്പിറ്റലില്‍ വരുന്ന എല്ലാ രോഗികൾക്കും താഴത്തെ നിലയിൽ തന്നെ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments