*പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ; മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്*
എറണാകുളം : പെരുമ്പാവൂരില്‍ ലഹരി വില്‍പന ആരോപിച്ച് മൂന്ന് യുവാക്കളെ തടഞ്ഞുനിര്‍ത്തി തലമുണ്ഡനം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ മൂന്ന് യുവാക്കളുടെ പരാതിയില്‍ കണ്ടാല്‍ തിരിച്ചറിയാവുന്ന ആറുപേര്‍ക്കെതിരെയാണ് പെരുമ്പാവൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
കഞ്ചാവ് വില്‍ക്കാനോ വാങ്ങാനോ എത്തിയവരാണെന്ന് ആരോപിച്ചാണ് യുവാക്കളെ തടഞ്ഞുനിര്‍ത്തി സമീപത്തെ ഒരു മുറിയിലേക്ക് കൊണ്ടുപോയതെന്നാണ് പരാതി. അവിടെ മുട്ടുകാലില്‍ നിര്‍ത്തിയശേഷം സമീപത്തെ കടയില്‍നിന്ന് ഒരു ബാര്‍ബറെ വിളിച്ചുവരുത്തി ഇവരുടെ തലമുണ്ഡനം ചെയ്യിച്ചുവെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ശാരീരികവും മാനസികവുമായി പീഡനം നേരിട്ടതായും യുവാക്കള്‍ ആരോപിക്കുന്നു.
പെരുമ്പാവൂർ കണ്ടന്തറയിൽ ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. മർദനമേറ്റ വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ നീറികാണിക്കൽ ഗോകുൽ (18), കണ്ടന്തറ പുത്തൻപുരയ്ക്കൽ ആൽബി (20), മഞ്ഞപ്പെട്ടി കളപ്പോത്ത് അൽഫാസ് (20) എന്നിവർ പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പരാതിയുടെ അടിസ്ഥാനത്തിൽ കണ്ടാലറിയാവുന്ന ആറു പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.
കണ്ടന്തറയിലെ സോഡാ ഫാക്ടറിയിൽ ജോലി അന്വേഷിച്ചെത്തിയ യുവാക്കൾക്ക് നേരെയാണ് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ഫാക്ടറിയിലെ സൂപ്പർവൈസർ വിളിച്ചതുപ്രകാരം ബൈക്കിലെത്തിയ മൂവരെയും ഒരു സംഘം ആളുകൾ തടഞ്ഞുനിർത്തുകയായിരുന്നു. ‘നിങ്ങൾ കഞ്ചാവ് വിൽപനക്കാരല്ലേ’ എന്ന് ചോദിച്ച് തർക്കമാരംഭിച്ച സംഘം, യുവാക്കളുടെ മൊബൈൽ ഫോണുകൾ ബലമായി പിടിച്ചുവാങ്ങി.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. അതേസമയം, മൂന്ന് യുവാക്കള്‍ സംഭവസ്ഥലത്ത് എത്തിയതിന്റെ സാഹചര്യവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചുവരികയാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments