Breaking News

*കള്ളാടി മണ്ണിടിച്ചിൽ: വീണ്ടും മൃതദേഹങ്ങൾ കണ്ടെത്തി; മരണം ഏഴായി*

 വയനാട് : കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് നാല് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തിയത്.

കണ്ടെത്തിയവരിൽ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻ, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി അസറുദ്ദീൻ അൻസാരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് ഇമ്രാൻ എക്സ്കവേറ്റർ ഓപ്പറേറ്ററായിരുന്നു. രാഹുൽ ശർമ്മ എൻജിനീയറായും അസറുദ്ദീൻ അൻസാരി കരാർ കമ്പനിയിലെ സർവേയറായും ജോലി ചെയ്തുവരികയായിരുന്നു.

ദുരന്തത്തിന്റെ മൂന്നാം ദിവസവും തിരച്ചിൽ തുടരുകയാണ്. ഫയർഫോഴ്സിനൊപ്പം 20 അംഗ എൻഡിആർഎഫ് സംഘം പുഴ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധന നടത്തും. കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി എംബാം നടപടികൾ പൂർത്തിയാക്കും.

അതേസമയം, ദുരന്തമേഖല പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചു. ദുരിതാശ്വാസ ക്യാമ്പും മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സയിലുള്ള പരിക്കേറ്റവരെയും അദ്ദേഹം സന്ദർശിച്ചു.




 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments