*സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്; വീണ സിഎംആര്‍എലിന് സേവനം നല്‍കിയിട്ടില്ല, വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത*
തിരുവനന്തപുരം : സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ വീണയ്‌ക്കെതിരേ മൊഴി നല്‍കി ശശിധരന്‍ കര്‍ത്ത. വീണയോ എക്സാലോജിക്കോ സിഎംആര്‍എലിന് സേവനങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും പിണറായിയുമായുള്ള വ്യക്തിപരമായ അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനല്‍കിയതെന്നും കര്‍ത്ത ഇഡിക്ക് മൊഴി നല്‍കി.
വീണ എംഡിയായ എക്‌സാലോജിക് സൊല്യൂഷന്‍സ് സേവനമൊന്നും നല്‍കാതെ സിഎംആര്‍എലില്‍ നിന്ന് 2.78 കോടി രൂപ കൈപറ്റിയെന്നും ഇവരുടെ സഹോദര സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന് 50 ലക്ഷം രൂപ വായ്പയായി നേടിയെടുത്തുവെന്നുമാണ് ഇഡിയുടെ കേസ്.
2024 ഏപ്രില്‍ 17-ന് ഇഡി രേഖപ്പെടുത്തിയ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലെ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി സിഎംആര്‍എല്‍ നല്‍കിയത്. ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു. സേവനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്ന കാര്യം വീണ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന കാര്യവും ഇഡി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് സിഎംആര്‍എലിന്റെ 242 അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചിട്ടുണ്ട്. വീണ വിജയന്റെ അക്കൗണ്ടിലുണ്ടായിരുന്ന 16.5 ലക്ഷംരൂപ നേരത്തേ ഇഡി മരവിപ്പിച്ചിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments