അന്യവൽകരണം നേരിടുന്ന പ്രവാസികൾക്ക് സാഹിത്യം പരിഹാരം: പ്രഫ:ഇരുദയ രാജൻ
സീതാംഗോളി : ഗൾഫ് കുടിയേറ്റം മലയാളിയെ സാമ്പത്തികമായി ഉയർത്തിയപ്പോൾ സാമൂഹിക അകലം പ്രവാസികളെ വരിഞ്ഞ് മുറുക്കുന്നത് നാം കാണാതെ പോവരുതെന്ന് പ്രൊഫസർ ഇരുദയ രാജൻ പറഞ്ഞു.
എസ് എസ് എഫ് മുപ്പത്തി മൂന്നാമത് കാസറഗോഡ് ജില്ലാ സാഹിത്യോത്സവ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
അന്യവൽക്കരണത്തിന് ശക്തമായ മരുന്നുകളിൽ ഒന്നാണ് സാഹിത്യം. ഇവിടെയാണ് എസ് എസ് ഫ് സാഹിത്യോത്സവിൻ്റെ പ്രസക്തി പ്രസക്തമാവുന്നതെന്നും സമൂഹം ഈ സാഹിത്യ മത്സരത്തെ ഹൃദയത്തോട് ചേർക്കുമെന്നും അദ്ധേഹം കൂടിച്ചേർത്തു.
മനുഷ്യർക്കിടയിൽ ഒരു വൈകാരികമായ പാലം നിർമ്മിക്കുന്നു. "ഞാൻ" എന്നതിൽ നിന്ന് "നമ്മൾ" എന്നതിലേക്കുള്ള മാറ്റത്തിന് സാഹിത്യത്തിന് വലിയ പങ്കുവഹിക്കാൻ സാധിക്കും. ഈ മാറ്റമാണ് ഒറ്റപ്പെട്ടവർക്ക് നാം നൽകേണ്ടതെന്നും അദ്ധേഹം ഓർമിപ്പിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് സ്വാദിഖ് നിസാമി തെന്നല പ്രമേയ പ്രഭാഷണം നടത്തി.അബ്ദുൽ റഹ്മാൻ അഹ്സനി മുഹിമ്മാത്ത് , ഇല്യാസ് നിസാമി, സഈദലി ഇരുമ്പുഴി തുടങ്ങിയവർ സംബന്ധിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments