Breaking News

*രക്ഷാപ്രവർത്തനം കേസ് അട്ടിമറി ആരോപണം; എ ഡി ജി പി. എം ആർ അജിത്കുമാറിന് സസ്പെൻഷൻ*

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറിക്കാന്‍ ഒത്താശ ചെയ്തുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ആഭ്യന്തരമന്ത്രിയാണ് നടപടി സ്വീകരിച്ചത്.

 കേസ് അട്ടിമറിക്കാൻ എ ഡി ജി പി ഇടപെട്ടതായി ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) നൽകിയ റിപ്പോർട്ടിന്മേൽ സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

നേരത്തെ, ആലപ്പുഴയിലെ വിവാദമായ 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചുവെന്ന പരാതിയിൽ വിശദീകരണം നൽകാൻ എഡിജിപി എം ആർ അജിത് കുമാർ സമയം കൂട്ടി ചോദിച്ചിരുന്നു.

 രക്ഷാപ്രവർത്തന റിപ്പോർട്ട് നൽകുമ്പോൾ വയനാട്ടിലായിരുന്നുവെന്ന് എം ആർ അജിത് കുമാര്‍ മറുപടി നൽകിയിരുന്നത്. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും അജിത് കുമാര്‍ വിശദീകരിച്ചിരുന്നു. പല അന്വേഷണ ഉദ്യോഗസ്ഥരും ഓഫീസിൽ വരുമ്പോൾ കാണുക പതിവാണെന്നും എസ്ഐടിയുടെ കണ്ടെത്തലുകൾക്കെതിരെ എഡിജിപി നല്‍കിയ മറുപടി. 

എന്നാൽ ഇതെല്ലാം തല്ലിയാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത് ഈ വരുന്ന 31-ആം തീയതി ഡിജിപി ആയി സ്ഥാനം കയറ്റേണ്ട ഉദ്യോഗസ്ഥനാണ് എഡിജിപി അജിത് കുമാര്‍.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments