*ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും*
തിരുവനന്തപുരം : ജൂലൈ മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വിതരണം നാളെ മുതല്‍ ആരംഭിക്കും. പെന്‍ഷന്‍ വിതരണത്തിനായി 1,095 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്ത മാസം മൂന്നാം തീയതിക്കകം പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം.
സംസ്ഥാനത്ത് ആകെ 51,11,908 പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നത്. ഇതിനുപുറമെ, ദേശീയ സാമൂഹ്യ സഹായ പദ്ധതി പ്രകാരം 8,46,456 പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുണ്ട്.
അതേസമയം, പെന്‍ഷന്‍ മുടങ്ങാതെ നല്‍കുന്നതിനായി മുന്‍ സര്‍ക്കാര്‍ രൂപീകരിച്ച പ്രാഥമിക സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം സഹകരണ വകുപ്പ് പിരിച്ചുവിട്ടു. 9 ശതമാനം പലിശയില്‍ 3000 കോടി സമാഹരിക്കലായിരുന്നു ലക്ഷ്യം. 1325 കോടിയാണ് സമാഹരിച്ചത്. സര്‍ക്കാരില്‍ നിന്ന് തുക തിരികെ ലഭിക്കാന്‍ താമസമെടുക്കുന്നതായി കാണിച്ച് സംഘങ്ങള്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments