*താനൂരിൽ ലക്ഷങ്ങളുടെ സ്വർണ വായ്പ തട്ടിപ്പ് , ബാങ്ക് മാനേജർ അറസ്റ്റിൽ*
താനൂർ കാത്തലിക് സിറിയൻ ബാങ്കിൽ പണയം വച്ച സ്വര്‍ണം ഉടമ അറിയാതെ കൂടിയ തുകയ്ക്ക് പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. ബാങ്ക് മാനേജരായിരുന്ന അർജുൻ അറസ്റ്റിൽ_
താനൂർ : കാത്തലിക് സിറിയൻ ബാങ്ക് താനൂർ ശാഖ മാനേജരായിരുന്ന അർജുന്റെ ആസൂത്രണത്തിലാണ് തട്ടിപ്പ് നടന്നത്. തിരൂർ ചെമ്പ്ര സ്വദേശി മുഹമ്മദ് യാസിർ നൽകിയ പരാതിയിലാണ് ഈ വലിയ കൊള്ളയെക്കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞത്. കേസിൽ മുൻ മാനേജർ അർജുനെയും സുഹൃത്ത് താനൂർ സ്വദേശി ഷുഹൈബിനെയും പ്രതിയാക്കി എഫ് ഐ ആർ രെജിസ്റ്റർ ചെയ്തു ഇതിൽ ഒന്നാം ആം പ്രതിയായ അർജുൻ എന്ന മുൻ ബാങ്ക് മാനേജറെ താനൂർ പോലീസ് അറസ്റ് ചെയ്തു. സമാനമായ രീതിയിൽ കൂടുതൽ പേരുടെ സ്വർണ്ണം വച്ച് ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. നേരത്തെ പരാതിയുടെ അടിസ്ഥാനത്തിൽ മാനേജർ സ്ഥാനത്ത് നിന്ന് അർജുനെ നീക്കിയിരുന്നു.
2023 മെയിൽ ബിസിനസ്സ് അവശ്യ ത്തിനായാണ് തിരൂർ സ്വദേശി മുഹമ്മദ് യാസിർ കാത്തലിക് സിറിയൻ ബാങ്കിൽ നൂറ് പവനോളം തൂക്കംവരുന്ന സ്വര്‍ണം പണയം വച്ച് വായ്പയെടുത്തത്. ആദ്യം 14 ലക്ഷം രൂപയും പിന്നീട് വിവിധ ഘട്ടങ്ങളിലായി ആകെ 17 ലക്ഷം രൂപയും വായ്പയെടുത്തു. രണ്ട് വർഷത്തിന് ശേഷം തുക തിരിച്ചടക്കാൻ എത്തിയപ്പോഴാണ് കുറച്ച് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്. എന്നാൽ സ്വര്‍ണം കാണാനില്ലെന്നും ഉടൻ തന്നെ അന്വേഷിച്ച് കണ്ടെത്തുമെന്നും മാനേജർ അർജുൻ അറിയിച്ചു. എന്നാൽ 2024 ജൂലൈയിൽ യാസിൻ അറിയാതെ പിലാക്കാളത്തിൽ ഷുഹൈബ് എന്നയാളുടെ ഭാര്യയുടെയും മകളുടെയും പേരിൽ ഇതേ സ്വർണം കൂടിയ തുകയയ്ക്ക് വായ്പ എടുത്തതായി കണ്ടെത്തിയത് ബാങ്ക് മാനേജരുടെയും ജീവനക്കാരുടെയും അറിവോടെയാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം. യാസിറിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ബാങ്ക് മാനേജര്‍ അർജുൻ, പൊലീസ് അറസ്റ്റ് ചെയ്തു. നിലവിൽ തീരുർ സബ് ജയിലിൽ ആക്കി യിട്ടുണ്ട്. മറ്റു പ്രതികളെ ഉടൻ പിടി കൂടാൻ ഉള്ള ശ്രമത്തിൽ ആണ് പോലീസ്.
താനൂർ സ്വദേശി പിലാക്കളത്തിൽ ശുഹൈബിന്റെ ഭാര്യയുടെയും മകളുടെയും പേരിലാണ് സ്വർണം പണയം വച്ചതെന്നാണ് പരാതി. ബാങ്ക് മാനേജർ അർജുന്റെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതോടെയാണ് ഇയാളെ കൂടി കേസിൽ പ്രതിചേർത്തത്. കേസിൽ കൂടുതൽ പേരിലേയ്ക്ക് അന്വേഷണം നീങ്ങുകയാണ്. അതിനിടെ കേസ് ഒതുക്കി തീർക്കാൻ പൊലീസ് ശ്രമിച്ചതായും ആക്ഷേപമുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments