*കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കം റോഡിൽ തലയിടിച്ചു വീണയാൾ മരണപ്പെട്ടു; പ്രജരിക്കുന്ന മറ്റ് വാർത്തകൾ വ്യാജം*
മൂന്നിയൂർ:കോഴിമുട്ട വാങ്ങുന്നതുമായി ബന്ധപ്പെട്ട് തർക്കത്തില്‍ ഒരാൾ മരിച്ചു. മലപ്പുറം മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി പരേതനായ വടക്കെ പുറത്ത് അബ്ദുൽ ഖാദറിന്റെ മകൻ ഫൈസൽ (52)ആണ് മരിച്ചത്. ഫൈസലിന്റെ മരണ വുമായി പ്രജരിക്കുന്ന മറ്റ് വാർത്തകൾ വ്യാജമാണെന്ന് നാട്ടുകാർ പറയുന്നു.
മുന്നിയൂർ കുന്നത്ത് പറമ്പിലെ കടയിൽ നിന്ന് ഫൈസലും നാട്ടുകാരനായ ലത്തീഫും കോഴിമുട്ട വാങ്ങാൻ എത്തിയതായിരുന്നു.
കഴിഞ്ഞ എട്ടാം തീയതി രാത്രിയാണ് സംഭവം.കടയിൽ ആകെ ആറു കോഴി മുട്ടയാണ് ഉണ്ടായിരുന്നത്. രണ്ടുപേർക്കും അഞ്ച് മുട്ട വീതം വേണമായിരുന്നു. ആറു കോഴിമുട്ട രണ്ടുപേർക്കും വീതിച്ചു നൽകാമെന്ന് കടക്കാരൻ പറഞ്ഞെങ്കിലും ഫൈസൽ അതിനു തയ്യാറായില്ല എന്നാണ് പറയപ്പെടുന്നത്.
ഇതിനിടയിൽ രണ്ടുപേരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. ലത്തീഫ് വാഹനത്തിൽ കയറി പോകുന്നതിനിടയ്ക്ക് ഫൈസൽ കോഴിമുട്ട കൊണ്ട് ലത്തീഫിനെ എറിഞ്ഞു. ഇതേ തുടർന്ന് വാഹനത്തിൽ നിന്നിറങ്ങിയ ലത്തീഫ് ഫൈസലിനെ തള്ളി മാറ്റുന്നതിനിടെ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തുടർന്ന് ഫൈസലിനെ നാട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടുപോവുകയും ചികിത്സക്ക് ശേഷം വീട്ടിലേക്ക് തിരിച്ചു വരികയുമായിരുന്നു. വീട്ടിലെത്തിയ ശേഷം ഫൈസലിന് വീണ്ടും ദേഹാസ്വസ്ഥം ഉണ്ടാവുകയും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോലീസ് പറയുന്നത്. മുഞ്ചരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
ഫാത്തിമത്ത് സുഹ്റയാണ് മാതാവ്. ഭാര്യ റംല.
മക്കൾ: മുഹമ്മദ് ഫാദിൽ, ഫാത്തിമ ഫിസ്സ. സഹോദരങ്ങൾ അബ്ദുൽ കരീം, റജീന, ആരിഫ, തസ്നി .
ലത്തീഫിനെ അറസ്റ്റ് ചെയ്ത പോലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments