Breaking News

*സഹോദരങ്ങൾ തമ്മിൽ സംഘർഷം; പരുക്കേറ്റയാൾ മരിച്ചു*

കൊണ്ടോട്ടി : സഹോദരങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. മൊറയൂർ ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ മുഹമ്മദ് റഫീഖ് (55) ആണു മരിച്ചത്. സഹോദരൻ സാജിദ് ആണു റഫീഖിനെ ആശുപത്രിയിലെത്തിച്ചത്. സാജിദ് പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇരുവരും തമ്മിൽ‍ സ്വത്തു തർക്കം ഉണ്ടായിരുന്നതായി സൂചനയുണ്ട്.

കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട്ടെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. റഫീഖ് കൊണ്ടോട്ടി ഭാഗത്തായിരുന്നു താമസം. ഇന്നു രാവിലെ മാതാവിനെ കാണാനായി ഒഴുകൂരിലെ വീട്ടിലെത്തിയതായിരുന്നു. റഫീഖിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു. പോസ്‌റ്റ് മോർട്ടത്തിനു ശേഷമേ, മരണ കാരണം സംബന്ധിച്ച കാര്യങ്ങൾ വ്യക്തമാകൂ എന്നു പൊലീസ് പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments