*കാഞ്ഞങ്ങാട് നഗരസഭ ഹരിത വിദ്യാലയ ശുചിത്വ ക്യാംപെയിൻ ശ്രദ്ധേയമായി.*
കാഞ്ഞങ്ങാട് : ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പ് സഹകരണത്തോടെ നഗരസഭയിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ കാഞ്ഞങ്ങാട് ജി.വി.എച്ച് എസ് എസ് സ്കൂളിൽ തുടക്കമായി. കുട്ടി കളിൽ ശുചിത്വ ബോധവും മാലിന്യസംസ്കരണത്തിൻ്റെ പ്രാധാന്യവും തിരിച്ചറിയുന്നതിനും പരിസ്ഥിതി പ്രകൃതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന ഹരിത വിദ്യാലയ ക്യാംപെയിൻ കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും പി. ടി എ പ്രസിഡണ്ടുമായ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷം വഹിച്ചു. അധ്യാപകനായ കെ. എം ദിലീപ് കുമാർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മാതൃ സമിതി പ്രസിഡണ്ട് എൽ സുലൈഖ, ഹെഡ്മാസ്റ്റർ എം ഗിരീശൻ ,പി. എസ്, സുകുമാരൻ എൻ, സീനിയർ അസിസ്റ്റൻ്റ് ശാരദ പി ആശംസകൾ നേർന്ന് സംസാരിച്ചു
ശുചിത്വമിഷൻ ജില്ലാ റിസോർസ്പേർസൻ സി.പി വി വിനോദ്കുമാർ വിഷയാവതരണം നടത്തി സ്വാപ്പ് ഷോപ്പ് പ്രവർത്തനങ്ങൾ വിശദീകരിച്ചു. നഗരസഭ ക്ലീൻ സിറ്റി മാനേജർ ബൈജു പി. പി , ഉണ്ണിമായ എം ശുചിത്വമിഷൻ വൈ പി ശുചിത്വ ക്ലാസ്സെടുത്തു. തുടർന്ന് വിദ്യാർ ത്ഥികൾ ഹരിത കർമ്മ സേനാംഗങ്ങളുമായി അഭിമുഖം നടത്തി. ബി ഗീതാകുമാരി ഹരിതകർമ്മസേന കൺസോഷ്യം പ്രസിഡണ്ട് പ്രസീന ഡി. എം ഹരിത കർമ്മസേന കൺസോഷ്യം സെക്രട്ടറി, ഹരിത കർമ്മ സേനാംഗങ്ങളായ കെ.പത്മാവതി ഷീജ പി എന്നിവരുമായി കുട്ടികൾ നടത്തിയ സംവാദം ഏറെ ശ്രദ്ധേയമായി. ഹരിതകർമ്മാംഗങ്ങൾ ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ ശുചിത്വ പരിപാലനം നടപ്പിലാക്കുന്നതിൽ ശുചിത്വ മിഷൻ നഗരസഭ നടത്തുന്ന പ്രവർത്തനങ്ങൾ. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ തുടങ്ങിയകാര്യങ്ങൾ സംവാദത്തിലൂടെ കുട്ടികൾ മനസ്സിലാക്കി ചടങ്ങിൽ എൻ എസ് എസ് വളണ്ടിയർമാർ ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. എൻ എസ് എസ് ക്ലസ്റ്റർ കോഡിനേറ്റർ സമീർ സിദ്ധിഖ് . പി സംവാദത്തിന് നേതൃത്വം നൽകി പ്രിൻസിപ്പൽ പി എസ് അരുൺ സ്വാഗതവും ഇക്കോ ശുചിത്വ ക്ലബ്ബ് കോഡിനേറ്റർ കെ രജിത നന്ദിയും പറഞ്ഞു
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments